കൊച്ചി മെട്രോക്ക് രണ്ട് പുതിയ ഡയറക്ടർമാർ

കൊച്ചി: കൊച്ചി മെട്രോ റെയിൽ കോർപറേഷനിൽ രണ്ട് പുതിയ ഡയറക്ടർമാരെക്കൂടി നിയമിച്ചു. സിസ്റ്റം ഡയറക്ടറായി ഡി.കെ. സിൻഹ, ഫിനാൻസ് ഡയറക്ടറായി കെ.ആർ. കുമാർ എന്നിവരാണ് നിയമിതരായത്. 15 വര്‍ഷമായി ഡി.എം.ആര്‍.സിക്കൊപ്പം ജോലി ചെയ്ത ഡി.കെ. സിൻഹക്ക് 28 വർഷത്തെ അനുഭവ സമ്പത്തുണ്ട്. ബിഹാര്‍ പട്ന സ്വദേശിയാണ്. ഫിനാന്‍സ്, അക്കൗണ്ടിങ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മ​െൻറ് തുടങ്ങിയവയില്‍ 29 വര്‍ഷ പരിചയമുള്ള കെ.ആർ. കുമാര്‍ വിദേശത്തടക്കം നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പ്രഫഷനല്‍ ചാര്‍ട്ടേഡ് അക്കൗണ്ടൻറ് കൂടിയായ ഇദ്ദേഹം ചെന്നൈ സ്വദേശിയാണ്. പുതിയ ഡയറക്ടര്‍മാരുടെ അനുഭവസമ്പത്തും അറിവും കെ.എം.ആര്‍.എലി​െൻറ ഭാവിപ്രവർത്തനങ്ങൾക്കും വളര്‍ച്ചക്കും വേഗം പകരുമെന്ന് മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.