വെൽഫെയർ പാർട്ടി പ്രതിഷേധ മാർച്ച്​

മലപ്പുറം: സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവ​െൻറ പ്രസ്താവനക്കെതിരെ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. സംഘ്പരിവാർ ശക്തികളുടെ മലപ്പുറം ജില്ലയെ അപരവത്ക്കരിക്കുക എന്ന അജണ്ടയാണ് സി.പി.എം നടപ്പാക്കുന്നത്. പ്രസ്താവന ജില്ലയെ അപമാനിക്കലാണെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി സംസാരിച്ചു. മുനീബ് കാരക്കുന്ന് സ്വാഗതവും ശ്രീനിവാസൻ മേലാറ്റൂർ നന്ദിയും പറഞ്ഞു. ശാക്കിർ ചങ്ങരംകുളം, സാബിർ മലപ്പുറം ആരിഫ് ചുണ്ടയിൽ, അശ്റഫ് വൈലത്തൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.