ജാമിഅ ഹികമിയ്യ സിൽവർ ജൂബിലി: സ്​നേഹ യാത്ര 10ന്​

മലപ്പുറം: ഏപ്രിൽ 19 മുതൽ 22 വരെ നടക്കുന്ന മഞ്ചേരി പാപ്പിനിപ്പാറ ജാമിഅ ഹികമിയ്യയുടെ സിൽവർ ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി ജില്ല സ്നേഹയാത്ര ഏപ്രിൽ 10ന് തുടങ്ങും. പൊന്നാനിയിൽ രാവിലെ ഒമ്പതിന് സമസ്ത വൈസ് പ്രസിഡൻറ് കോട്ടൂർ ഉസ്താദ് ജാഥ ക്യാപ്റ്റൻ പൊന്മള മൊയ്തീൻകുട്ടി ബാഖവിക്ക് പതാക കൈമാറും. എടപ്പാൾ, കുറ്റിപ്പുറം, കൊളത്തൂർ, പെരിന്തൽമണ്ണ, മേലാറ്റൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പാണ്ടിക്കാട് സമാപിക്കും. ഏപ്രിൽ 11, 12, 13 തീയതികളിലും വിവിധ കേന്ദ്രങ്ങളിൽ യാത്ര നടക്കും. പൊന്മള മൊയ്തീൻകുട്ടി ബാഖവി, ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, അലവി സഖാഫി കൊളത്തൂർ, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകും. സമസ്തയുടെ കീഴിൽ വിവിധ സ്ഥാപനങ്ങൾ ജാമിഅക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്വാഗത സംഘം ഭാരവാഹികളായ ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, പൊന്മള മൊയ്തീൻകുട്ടി ബാഖവി, അബ്ദുറഹ്മാൻ മുസ്ലിയാർ പൊന്മള, യു.ടി.എം. ശമീർ പുല്ലൂർ, കെ. സെയ്നുദ്ദീൻ സഖാഫി ഇരുമ്പുഴി എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.