ചേലേമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുടിൽ കെട്ടി സമരം

ചേലേമ്പ്ര: ഇടിമുഴിക്കൽ ഗൃഹസംരക്ഷണസമിതിയുടെ നേതൃതത്തിൽ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ഇരകൾ കുടിൽ കെട്ടി സമരം ആരംഭിച്ചു. അട്ടിമറിക്കപ്പെട്ട അലൈൻമ​െൻറ് നടപ്പിൽ വരുത്തുക, ഇടിമുഴിക്കൽ അങ്ങാടി പൂർണമായും തകർത്ത് പുതിയ അലൈൻമ​െൻറ് മരവിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പുതിയ അലൈൻമ​െൻറിൽ എഴുപതോളം വീടുകളാണ് നഷ്ടപ്പെടുന്നത്. ഇടിമുഴിക്കൽ അങ്ങാടി പൂർണമായും ഇല്ലാതാവുന്ന പുതിയ സർവേയിൽ ഒട്ടേറെ ചെറുകിട കച്ചവട സ്ഥാപനങ്ങളും പള്ളിയും മദ്റസയും പൊളിച്ച് നീക്കപ്പെടും. ആരുടെയോ താത്പര്യം സംരക്ഷിക്കാനാണ് പുതിയ സർവേയെന്നും ജനവാസ കേന്ദ്രത്തിലൂടെ നാലുവരിപ്പാത അനുവദിക്കില്ലെന്നും ഗൃഹസംരക്ഷണ സമിതി നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.