ബിരുദ വിദ്യാർഥികൾക്ക് പ്രോജക്​ട്​ വിൽക്കുന്ന സംഘം സജീവം

കല്‍പകഞ്ചേരി: ബിരുദ വിദ്യാർഥികൾക്ക് പ്രോജക്ട് വിൽക്കുന്ന സംഘങ്ങളുടെ പ്രവർത്തനം സജീവം. കാലിക്കറ്റ് സർവകലാശാലയിൽ ഡിഗ്രി അവസാന സെമസ്റ്റർ വിദ്യാർഥികൾക്കാണ് നിർബന്ധ പ്രോജക്ട് സമര്‍പ്പിക്കേണ്ടത്. റെഗുലർ വിദ്യാർഥികൾക്ക് അവർ സമർപ്പിക്കുന്ന പ്രോജക്ടി​െൻറ അടിസ്ഥാനത്തിൽ നടക്കുന്ന വൈവയിലെ മികവുകൂടി പരിശോധിച്ചാണ് മാര്‍ക്കിടുന്നത്. എന്നാല്‍, പാരലൽ കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രോജക്ട് സമർപ്പിച്ചാൽ മതി, വൈവയില്ല. ഇത് മുതലാക്കിയാണ് പ്രോജക്ട് മാഫിയ പലയിടത്തും സജീവമായിരിക്കുന്നത്. 300 മുതൽ 1500 വരെയാണ് പലരും ഫീസായി ഈടാക്കുന്നത്. ഒരേ പ്രോജക്ട് തന്നെ വിദ്യാർഥികളുടെ പേര് മാത്രം മാറ്റിയാണ് ഇങ്ങനെ പലർക്കും വിൽക്കുന്നത്. പല കോളജുകളിലും അധ്യാപകരുടെ നേതൃത്വത്തിലാണ് ഈ പ്രോജക്ട് വിൽപന അരങ്ങേറുന്നത്. ആയിരക്കണക്കിന് വിദ്യാർഥികള്‍ കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ പഠനം നടത്തുന്നതിനാൽ ഒരേ ടൈറ്റിലുള്ള പ്രോജക്ടുകൾ തിരിച്ചറിയാന്‍ പ്രയാസമാണ്. പി.ജി പ്രോജക്ടും റിസർച് പ്രോജക്ടുകളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള കാര്യമായ പ്രവർത്തനങ്ങളാണ് ഇപ്പോൾ കേരളത്തിലെ സർവകലാശാലകളിൽ നടന്നുവരുന്നത്. കോപ്പിയടി പോലുള്ളവ കണ്ടുപിടിക്കാൻ പ്രത്യേക സോഫ്റ്റ്വെയറുകൾ വരെ തയാറാക്കിയിട്ടുണ്ട്. യു.ജി.സിയും ഇതിനുവേണ്ടിയുള്ള മാനദണ്ഡങ്ങൾ സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് ഡിഗ്രി വിദ്യാർഥികൾക്ക് പ്രോജക്ട് വിൽക്കുന്ന സംഘത്തി​െൻറ പ്രവർത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.