പൂര്‍വ അധ്യാപകര്‍ക്ക് ശിഷ്യരുടെ പ്രണാമം

വേങ്ങര: എടക്കാപറമ്പ്‌ ജി.എൽ.പി സ്കൂൾ വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂളില്‍ പൂര്‍വകാല അധ്യാപകരെ ശിഷ്യർ പൊന്നാടയണിയിച്ച് ആദരിച്ചു. ഇ.കെ. ഖാദര്‍ ബാബു, സി.കെ. മഹ്റൂഫ്‌, ഇ.കെ. ആലി മൊയ്തീന്‍, ബേബിശ്രീ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് നടന്ന യാത്രയയപ്പ് സമ്മേളനം കെ.എന്‍.എ. ഖാദര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇ.കെ. അഹമ്മദ് അമീര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍, പി. സലീം മാസ്റ്റര്‍, ടി.പി. അബ്ദുല്‍ മജീദ്‌, മുജീബ് പൂക്കുത്ത്, ഇ.കെ. കാദര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ജസ്റ്റിന്‍ ജേക്കബ് സ്വാഗതവും നസീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.