ദേശീയപാത: ഇരകളുടെ ആവശ്യങ്ങൾ പരിഗണിക്കണം

കല്‍പകഞ്ചേരി: ദേശീയപാത 45 മീറ്റർ വിപുലീകരിക്കുമ്പോൾ വീടും തൊഴിലും വസ്തുവും ഭൂമിയും നഷ്ടമാകുന്നവർക്ക് 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി ആവശ്യപ്പെട്ടു. മെട്രോ റെയിലിനും കഞ്ഞിപ്പുര മൂടാൽ ബൈപാസിനും ഭൂമിയേറ്റെടുക്കാൻ നൽകിയ പ്രകാരം ഉയർന്ന വില നൽകണം. വീടു നഷ്ടമാകുന്നവർക്ക് വേറെ ഭൂമി ഏറ്റെടുത്ത് വീട് നിർമിച്ച് നൽകിയ ശേഷമെ ഏറ്റെടുക്കാവൂ എന്നും യോഗം ആവശ്യപ്പെട്ടു. ഗ്രാമീണ കച്ചവടക്കാർക്ക് ലൈസൻസ് മാനദണ്ഡമാക്കാതെ ഉയർന്ന നഷ്ടപരിഹാരം നൽകണം. കടയിലെ ജോലിക്കാർക്കും നഷ്ടപരിഹാരം നൽകണം. കരിപ്പോൾ ഗവ. മാപ്പിള ഹൈസ്കൂൾ, മദ്റസ എന്നിവിടങ്ങളിലേക്ക് ദേശീയപാതക്ക് അണ്ടർ പാസ് (സബ് വേ) നിർമിക്കണമെന്നും പഞ്ചായത്ത് കിണർ സംരക്ഷിക്കണമെന്നും സർേവ ഭൂമിയിൽ ഉൾപ്പെട്ട പോസ്റ്റ് ഒാഫിസിന് പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടിൽ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കരിപ്പോൾ പ്രദേശത്തെ ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും രാഷട്രീയ പ്രതിനിധികളെയും ഇരകളുടെയും സഹായ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചു. യോഗം 13ന് വൈകീട്ട് നാലിന് കരിപ്പോളിൽ നടക്കും. ഏപ്രിൽ അവസാനവാരം ഈവനിങ് ഫുട്ബാൾ ടൂർണമ​െൻറ് സംഘടിപ്പിക്കും. യോഗത്തിൽ വൈസ് പ്രസിഡൻറ് കവറടി മുസ്‌തഫ അധ്യക്ഷനായി. ടി.പി. ഷംസുദ്ദീൻ, കരീം കുണ്ടിൽ, എന്‍. അബൂബക്കർ, കെ. ഹാരിസ്, അഷ്റഫ് നെയ്യത്തൂർ, വി.പി. സിറാജ്, ചക്കാല കബീർ, കെ. ജാബിർ, എൻ. കുഞ്ഞുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.