ഗുഡ്സ് ഓട്ടോകൾ കഞ്ചാവ് മാഫിയ അടിച്ചുതകർത്തതായി പരാതി

പൊന്നാനി: റോഡരികിൽ നിർത്തിയ . പൊന്നാനി കുണ്ടുകടവ് ജങ്ഷനിൽ വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. പാർക്ക് ചെയ്തിരുന്ന മാഞ്ഞാമ്പ്രയകത്ത് സൈനുദ്ദീ​െൻറ എയ്സ് ഗുഡ്സ് ഓട്ടോകളാണ് തകർത്തത്. ശബ്ദംകേട്ട് തൊട്ടടുത്ത വീട്ടുകാർ എത്തിയപ്പോൾ സംഘം ഓടി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കഞ്ചാവ് മാഫിയയുടെ പ്രവർത്തനം സൈനുദ്ദീൻ ചോദ്യം ചെയ്തിരുന്നു. ഇതി​െൻറ പ്രതികാരമെന്നോണമാണ് വാഹനങ്ങൾ ഇരുമ്പ് പൈപ്പുകൾകൊണ്ട് അടിച്ചുതകർത്തതെന്ന് സൈനുദ്ദീൻ പറഞ്ഞു. പൊന്നാനി പൊലീസിൽ പരാതി നൽകി. photo: tir mp5 പൊന്നാനിയിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോകൾ തകർത്ത നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.