ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം ഉയര്‍ത്തും^ മന്ത്രി

ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം ഉയര്‍ത്തും- മന്ത്രി തിരുവനന്തപുരം: ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരുടെ പെണ്‍മക്കള്‍ക്കുമുള്ള വിവാഹ ധനസഹായ തുക 10,000ൽനിന്ന് 30,000 രൂപയായി ഉയര്‍ത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ. ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. ബജറ്റ് പ്രഖ്യാപനം ഉടന്‍തന്നെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നത് സാമൂഹികനീതി വകുപ്പി​െൻറ നേട്ടമാണ്. ആദ്യമായാണ് ഇത്രയും തുക വര്‍ധിപ്പിക്കുന്നത്. ഇതിലൂടെ സര്‍ക്കാറിന് 40 ലക്ഷം രൂപയാണ് അധിക ബാധ്യതയുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിവര്‍ഷം 36,000 രൂപയില്‍ താഴെ വരുമാനമുള്ള ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരുടെ പെണ്‍മക്കള്‍ക്കുമാണ് ഈ ധനസഹായം ലഭിക്കുന്നത്. ജില്ലാ സാമൂഹികനീതി ഓഫിസുകളില്‍നിന്ന് അപേക്ഷഫോം ലഭിക്കും. കല്യാണം കഴിഞ്ഞാലും ഒരു വര്‍ഷത്തിനുള്ളില്‍ മാപ്പപേക്ഷയോടുകൂടിയും അപേക്ഷ സ്വീകരിക്കും. 2016--17 വര്‍ഷത്തില്‍ 559 പേര്‍ക്കും 2017-18 വര്‍ഷത്തില്‍ 518 പേര്‍ക്കുമാണ് സഹായം ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.