മൈജി മൈ ജനറേഷൻ ഡിജിറ്റൽ ഹബിെൻറ 60ാം ഫോൺ ഷോറൂമുകൾ തുറക്കുന്നു

കുഴൽമന്ദം: മൈജി മൈ ജനറേഷൻ ഡിജിറ്റൽ ഹബി​െൻറ 60ാം ഫോൺ ഷോറൂം ശനിയാഴ്ച പട്ടാമ്പിയിലും തിങ്കളാഴ്ച പാലക്കാട്ടും തുറക്കും. തിങ്കളാഴ്ച പാലക്കാട് ടി.ബി റോഡിൽ തുറക്കുന്ന ഷോറൂം നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. വിഷുവിന് മുമ്പ് അഞ്ച് ഷോറൂമുകൾ ജില്ലയിൽ ആരംഭിക്കുമെന്ന് മൈജി അധികൃതർ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ മൈജി മൈ ജനറേഷൻ ഡിജിറ്റൽ ഹബ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജി, മാർക്കറ്റിങ് ജനറൽ മാനേജർ സി.ആർ. അനീഷ്, ഓപറേഷൻ ജനറൽ മാനേജർ സി.കെ.വി. നദീർ, മാർക്കറ്റിങ് എ.ജി.എം. ഫിറോസ്, സോണൽ മാനേജർ ജേക്കബ് ജോബിൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.