അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ വർഷങ്ങൾക്ക് ശേഷം തിരി ഉഴിച്ചിൽ

തൃക്കണ്ടിയൂർ: അമ്പലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വർഷങ്ങൾക്ക് ശേഷം തിരി ഉഴിച്ചിലും പാട്ടും സംഘടിപ്പിക്കുന്നു. ഭീമമായ സാമ്പത്തിക ചെലവ് കണ്ടെത്താനുള്ള പ്രയാസങ്ങൾ മൂലം വർഷങ്ങളായി പരിപാടി നടന്നിരുന്നില്ല. ദേവീ ചൈതന്യം വർധിപ്പിച്ച് ഐശ്വര്യവും അനുഗ്രഹവും കൈവരിക്കുന്നതിനാണ് ചടങ്ങ്. 17നാണ് ചടങ്ങുകൾ നടക്കുക. വൈകീട്ട് മൂന്നിന് ഇരിങ്ങാവൂർ ചോപ്പൻ മണ്ഡകത്തിൽ നിന്ന് ജ്യേഷ്ഠത്തി എന്ന സങ്കൽപ്പമുള്ള ഇരിങ്ങാവൂർ ഭഗവതിയെ അമ്പലക്കുളങ്ങരയിലേക്ക് എഴുന്നള്ളിച്ച് ഇരുദേവിമാരുടെയും മുന്നിലാണ് തിരി ഉഴിച്ചിലും പാട്ടും നടത്തുക. 18, 19 തീയതികളിൽ നാട്ടുതാലപ്പൊലി, പ്രതിഷ്ഠാദിന മഹോത്സവം എന്നിവ നടക്കും. നാരായണീയ പാരായണം, ഓട്ടന്തുള്ളൽ, താലപ്പൊലി എഴുന്നള്ളത്ത്, സർപ്പബലി തുടങ്ങിയവും ഈ ദിവസങ്ങളിൽ നടക്കും. 20ന് രാവിലെ എട്ടിന് ഇരിങ്ങാവൂർ ഭഗവതിയെ തിരിച്ച് എഴുന്നള്ളിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.