പ്രതിഷേധം അവഗണിച്ച് കപ്പൂരിൽ മണ്ണെടുപ്പിന് ശ്രമം; തടയാൻ പൗരസമിതിയും

ആനക്കര: നീണ്ട കാലത്തെ നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് കപ്പൂരിൽ കുന്നിടിച്ച് മണ്ണെടുക്കാനുള്ള നീക്കവുമായി മാഫിയയും ശക്തമായി പ്രതിഷേധിക്കാൻ പൗരസമിതിയും. പഞ്ചായത്തിലെ കൊള്ളന്നൂർ ജാറം-കുന്നത്തുകാവ് ക്ഷേത്രം റോഡുകളെ ചുറ്റിക്കിടക്കുന്ന കുന്നാണ് അധികാരത്തി​െൻറയും ഉദ്യേഗസ്ഥരുടെയും ഒത്താശയോടെ നാമാവശേഷമാക്കാൻ ശ്രമിക്കുന്നത്. ഏറെ കാലമായി ഇവിടെനിന്ന് മണ്ണെടുത്ത് സമീപത്തെയും മലപ്പുറം ജില്ലകളിലെയും വയലുകൾ നികത്തിക്കഴിഞ്ഞു. എന്നാൽ, ശക്തമായ കുടിവെള്ളക്ഷാമത്തിന് ഇത് കാരണമായതോടെ നാട്ടുകാർ കക്ഷിരാഷ്ട്രീയത്തിനധീതമായി രംഗത്തിറങ്ങിയതോടെ മണ്ണ് മാഫിയ പിൻവലിയുകയായിരുന്നു. എന്നാൽ ഏതാനും ദിവസംമുമ്പ് ഇവിടെനിന്ന് മണ്ണെടുക്കുന്നതിനുള്ള നീക്കം തുടങ്ങിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം മൂലം സംഘർഷം മുറ്റിനിൽക്കുകയായിരുന്നു. എന്നാൽ ഇവിടെനിന്ന് 70 സ​െൻറ് സ്ഥലത്തെ മണ്ണ് മലപ്പുറം ജില്ലയിലെ ബണ്ട് നിർമാണത്തിനെന്ന പേരിൽ കൊണ്ടുപോകാനായി ജിയോളജി വകുപ്പി​െൻറ അനുമതിപത്രം ചൂണ്ടിക്കാട്ടിയാണ് മണ്ണെടുപ്പിന് ശ്രമം. എന്നാൽ ഇത് പ്രദേശത്തെ പരിസ്ഥിതി മനസ്സിലാക്കാതെയും എവിടെനിന്നും എത്രയെന്നും രേഖപ്പെടുത്താതെയും കൃത്യമായ പരിശോധന നടത്താതെയുമാണ് നൽകിയതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, ജിയോളജി വകുപ്പി​െൻറ അനുമതിയുടെ മറപറ്റിയാണ് ഇക്കാലമത്രയും ഇവിടെനിന്ന് തൃത്താല മേഖലയിൽ മൊത്തമായും കുന്നുകളത്രയും ഇടിച്ചുനിരത്തി ഇല്ലാതാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.