പരിപാടികൾ ഇന്ന്

പാലക്കാട് മുനിസിപ്പൽ ടൗൺഹാൾ അനക്സ്: ചക്ക മഹോത്സവം -9.00 ആലത്തൂർ: താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാൾ: ദേശീയ മൈതാനം ഓപ്പൺ സ്റ്റേഡിയം ഉദ്ഘാടന പരിപാടിയുടെ സംഘാടക സമിതി രൂപവത്കരണ യോഗം - 3.00 ആദിവാസി സമരക്കാർ ഫാമിങ് സൊസൈറ്റി ഭൂമിയിൽ കൊടിനാട്ടി അഗളി: പോത്തുപ്പാടിയിൽ തങ്ങളുടെ പേരിൽ സർക്കാർ പട്ടയം അനുവദിച്ച ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സമരക്കാർ ഫാമിങ് സൊസൈറ്റിയുടെ അധീനതയിയിലുള്ള സ്ഥലത്ത് കൊടി നാട്ടി. വ്യാഴാഴ്ച ഉച്ചയോടെയാണ് വിവാദ ഭൂമിയിലേക്ക് മാർച്ച് നടത്തിയത്. അഖിലേന്ത്യ ക്രാന്ത്രികാരി കിസാൻ സഭയുടെ നേതൃത്വത്തിലായിരുന്നു സമരം. ടി.കെ. ചന്ദ്രൻ നേതൃത്വം നൽകി. എം. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസറും ഫാമിങ് സൊസൈറ്റി വൈസ് പ്രസിഡൻറുമായ കൃഷ്ണപ്രകാശി​െൻറ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടത്തി. വിഷയം അടിയന്തരമായി സർക്കാരി​െൻറ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പ്രോജക്ട് ഓഫിസർ ഉറപ്പുനൽകി. അട്ടപ്പാടി ഫാമിങ് സൊസൈറ്റിയുടെ കീഴിലുള്ള 78 അംഗങ്ങൾക്ക് നിലവിൽ സർക്കാർ പട്ടയം നൽകിയിട്ടുണ്ട്. ഇവിടെ കാർഷിക വിളകൾ സൊസൈറ്റിയുടെ കീഴിൽ ഉണ്ടാക്കിയശേഷം ഭൂമി ആദിവാസികൾക്ക് വിട്ടുനൽകുന്നതായിരുന്നു പദ്ധതി. എന്നാൽ, പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഭൂമി വിതരണം നടന്നിട്ടില്ല. ഇതേ തുടർന്നാണ് ആദിവാസികൾ സമരരംഗത്തെത്തിയത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഗളിയിൽ നടന്ന പ്രകടനത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ പങ്കെടുത്തു. സി.പി.എം.എൽ (റെഡ് സ്റ്റാർ) സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ പ്രകടനം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.