വാഹ് മേരി ഉർദു പരിശീലനം ഇനി എല്ലാ ജില്ലകളിലേക്കും

മലപ്പുറം: സ്കൂൾ കുട്ടികൾക്ക് ഉർദു ഭാഷയിൽ പ്രാവീണ്യം നൽകുന്നതിന് എസ്.എസ്.എ ആവിഷ്കരിച്ച വാഹ് മേരി ഉർദു പരിശീലന പരിപാടിയുടെ ആദ്യഘട്ടം പൂർത്തിയായി. ഇതി​െൻറ ഭാഗമായി സംസ്ഥാനതലത്തിൽ തയാറാക്കിയ പ്രത്യേക പരിശീലന പാക്കേജി​െൻറ ൈട്ര ഔട്ട് വേങ്ങര ഉപജില്ലയിലെ ആട്ടീരി എ.യു.പി സ്കൂളിൽ നടന്നു. 20 മണിക്കൂറി​െൻറ പഠന പാക്കേജാണ് തയാറാക്കിയത്. ഉർദു ഭാഷയിൽ ആശയവിനിമയം നടത്തുന്നതിന് പ്രാപ്തരാക്കാനുള്ള രീതികളാണ് ൈട്ര ഔട്ടിൽ അവലംബിച്ചത്. ൈട്ര ഔട്ട് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പരിപാടി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.