നഗര സൗന്ദര്യവത്കരണത്തിെൻറ പേരിൽ തണൽമരങ്ങൾ മുറിച്ചുമാറ്റുന്നു

അരീക്കോട്: അരീക്കോട് വഴി കോഴിക്കോട്, മുക്കം, വയനാട് ഭാഗങ്ങളിലേക്ക് ഒരിക്കലെങ്കിലും യാത്ര നടത്തിയവർക്ക് മറക്കാനാവാത്ത കുളിർമ നൽകിയ വൻ മരങ്ങൾ വിസ്മൃതിയിലേക്ക്. നഗര സൗന്ദര്യവത്കരണത്തിനായി കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതക്കിരുവശവുമുള്ള വൻ തണൽമരങ്ങൾ മുറിച്ചുമാറ്റുകയാണ്. അരീക്കോട് താഴത്തങ്ങാടി പാലം മുതൽ വിജയ ജങ്ഷൻ വരെ നടക്കുന്ന നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി വാഴക്കാട് റോഡ് ജങ്ഷനിലും ബാപ്പുസാഹിബ് സ്മാരക സ്റ്റേഡിയത്തിനടുത്തുമുള്ള മരങ്ങളിലാണ് കഴിഞ്ഞദിവസങ്ങളിൽ മഴു വീണത്. റോഡ് വീതി കൂട്ടുന്നതി​െൻറ ഭാഗമായാണ് മരങ്ങൾ വെട്ടിമാറ്റുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. തണൽമരങ്ങളിൽ കോടാലിവെച്ചുള്ള സൗന്ദര്യവത്കരണത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. താഴത്തങ്ങാടി പെട്രോൾ പമ്പിന് മുൻവശമുള്ള വൻ ചീനി മരങ്ങളും മുറിച്ചുമാറ്റുമെന്നാണ് സൂചന. പത്തനാപുരം പാലം മുതൽ പള്ളിപ്പടി വരെയുള്ള പദ്ധതിക്കും രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതോടെ ഈ ഭാഗത്തുള്ള നിരവധി തണൽമരങ്ങൾക്കും മഴു വീഴും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.