മാലിന്യം നിറഞ്ഞ്​ വലിയതോട്​ കൈവഴി

മലപ്പുറം: മാലിന്യം നിറഞ്ഞ് കറുത്ത വെള്ളക്കെട്ടായി വലിയതോടി​െൻറ കൈവഴി. കിഴക്കേത്തല-പാണക്കാട് റോഡിൽ പാതയോട് ചേർന്നുള്ള ചെറുതോടാണാണ് മാലിന്യം നിറഞ്ഞ ദുർഗന്ധം നിറഞ്ഞ നിലയിൽ. ചാക്കിൽ കെട്ടിയ കോഴി മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞ് ഒഴുക്ക് നിലച്ച് കാടുകയറിയ നിലയിലാണ്. വഴിയോരക്കച്ചവടക്കാർ തള്ളുന്ന അഴുകിയ പഴങ്ങളും പച്ചക്കറികളും വെള്ളത്തിൽ ചേർന്ന് അഴുകിയിരിക്കുന്നു. സമീപത്തെ വലിയങ്ങാടി പാടത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതും ഇൗ തോടിൽനിന്നാണ്. റോഡരികായതിനാൽ വാഹനങ്ങളിൽനിന്ന് മാലിന്യം തള്ളുന്നതും പതിവാണ്. വേനൽ കനത്തതോടെ മിക്കയിടങ്ങളിലും വെള്ളത്തിനായി ബുദ്ധിമുട്ടുേമ്പാഴാണ് തോടിലെ വെള്ളം ഇത്തരത്തിൽ മലിനമായി കിടക്കുന്നത്. ഇൗ മലിനജലം ലക്ഷങ്ങൾ ചെലവഴിച്ച് ശുചീകരിച്ച വലിയതോടിൽ ചേർന്ന് ഹാജിയാർപള്ളിക്ക് സമീപം കടലുണ്ടി പുഴയോട് ചേരും. നിരവധിപേരാണ് പുഴയിലെ വെള്ളം കുടിക്കാനായും മറ്റും ഉപയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.