​േലാറിയിൽ കൊണ്ടുവരവേ ജനറേറ്റർ മറിഞ്ഞ്​ ബൈക്ക്​ യാത്രികന്​ പരിക്ക്​

പുലാമന്തോൾ: ലോറിയിൽ കൊണ്ടുവരുകയായിരുന്ന ജനറേറ്റർ മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്. കൊപ്പം ആക്കപ്പറമ്പിൽ മുഹമ്മദ് ഫൈസൽ (35) ആണ് ജനറേറ്ററിനടിയിൽപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് 12ന് പുലാമന്തോൾ-കൊളത്തൂർ റോഡിലെ പാലൂർ കനാലിനടുത്തായിരുന്നു സംഭവം. പുലാമന്തോൾ ഭാഗത്തുനിന്ന് ലോറിയിൽ കൊണ്ടുവരുകയായിരുന്ന ജനറേറ്റർ പാലൂർ കനാലിനടുത്തുള്ള റോഡിന് നടുവിലെ താഴ്ന്ന ഭാഗത്തെത്തിയതോടെ പിറകെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രികനുമേൽ മറിയുകയായിരുന്നു. നാട്ടുകാരാണ് ഇദ്ദേഹത്തെ ജനറേറ്റർ ഉയർത്തി രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തി​െൻറ കൈക്ക് സാരമായ പരിക്കുണ്ട്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ജനറേറ്റർ ഉയർത്തിയത്. പുലാമന്തോൾ-കൊളൽ പാലൂർ കനാൽ ഭാഗത്ത് ഓവുപാലം പണിയാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഓവുചാലിലൂടെ മഴവെള്ളം വീട്ടുവളപ്പിലേക്കൊഴുകിയെത്തുമെന്ന പരിസരവാസിയുടെ പരാതി കാരണം നിർമാണം ഒഴിവാക്കിയിരുന്നു. ഇവിടെ മഴവെള്ളം ഒഴിഞ്ഞുപോവുന്നതിനാണ് റോഡിന് കുറുകെ താഴ്ത്തിയത്. ഇതോടെ അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപെടുന്നത് പതിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.