ഇന്ത്യ ഉൾപ്പെടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വില സൗദി വര്‍ധിപ്പിക്കും

റിയാദ്: ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വില വര്‍ധിപ്പിക്കാന്‍ സൗദി അരാംകോ തീരുമാനിച്ചു. മേയ് മുതലുള്ള ഓര്‍ഡറുകള്‍ക്ക് ബാരലിന് 0.10 ഡോളറാണ് വര്‍ധിപ്പിക്കുക. ഡിസംബറില്‍ വര്‍ധിപ്പിച്ച 0.65 ഡോളറിന് പുറമെയാണ് പുതിയ വര്‍ധന. ദുബൈ, ഒമാന്‍ വിപണിയുമായി തുലനം ചെയ്യുമ്പോള്‍ സൗദി എണ്ണ 1.20 ഡോളര്‍ വര്‍ധനവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നതെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വിലയും അരാംകോ വര്‍ധിപ്പിച്ചിട്ടുണ്ട്. മെയ് മുതല്‍ 20 സ​െൻറാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വര്‍ധിപ്പിക്കുക. ഒപെക് കൂട്ടായ്മയിലെ രാഷ്ട്രങ്ങളും റഷ്യ ഉള്‍പ്പെടെ പുറത്തുള്ള പത്ത് രാജ്യങ്ങളും സഹകരിച്ച് എണ്ണ ഉല്‍പാദന നിയന്ത്രണം ദീര്‍ഘകാലത്തേക്ക് നീട്ടാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള നിരക്ക് സൗദി അരാംകോ വര്‍ധിപ്പിച്ചത്. എണ്ണ വില അടുത്ത മാസങ്ങളില്‍ വീണ്ടും വര്‍ധിച്ചേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പക്ഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.