വിജയശതമാന വർധനക്കായി ഒമ്പതാം ക്ലാസ്​ വിദ്യാർഥികളെ തോൽപ്പിച്ചെന്നാക്ഷേപം

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള അതോറിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന എയര്‍പോര്‍ട്ട് സ്‌കൂളിലെ ഒമ്പതാം ക്ലാസിൽ വിദ്യാര്‍ഥികളെ പത്താം ക്ലാസിലെ വിജയശതമാന വർധനക്കായി പരാജയപ്പെടുത്തിയെന്ന് ആക്ഷേപം. സംഭവത്തിൽ പ്രതിഷേധവുമായി യുവജന സംഘടനകൾ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ്, എ.ഐ.വൈ.എഫ് സംഘടനകളാണ് ഒരു പെൺകുട്ടി ഉൾപ്പെെട ഒമ്പതുപേരെ പരാജയപ്പെടുത്തിയെന്നാരോപിച്ച് സ്കൂളിൽ പ്രതിഷേധവുമായി എത്തിയത്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാർലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് റിയാസ് മുക്കോളി, എ.െഎ.വൈ.എഫ് ജില്ല സെക്രട്ടറി അഫ്സൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കരിപ്പൂർ പൊലീസ് സ്ഥലത്തെത്തി. എസ്.െഎ. ഹരികൃഷ്ണ​െൻറ സാന്നിധ്യത്തിൽ സ്കൂളധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു. 33 ശതമാനം മാര്‍ക്കില്ലാത്തവർക്ക് അടുത്ത ക്ലാസുകളിലേക്ക് പ്രവേശനം നൽകരുതെന്ന് സി.ബി.എസ്.ഇ നിർദേശമുണ്ടെന്ന് വൈസ് പ്രസിഡൻറ് വി. അംബിക പറഞ്ഞു. ഇത് പ്രകാരമാണ് ഒമ്പത് പേർ പരാജയപ്പെട്ടത്. ബന്ധപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കളെ ഇക്കാര്യം അറിയിച്ചിരുന്നു. പരാജയപ്പെട്ട വിഷയങ്ങളിൽ വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകി. അഞ്ച് പേർ പെങ്കടുത്തതിൽ മൂന്ന് പേർ വിജയിച്ചു. രണ്ടുപേർ ടി.സി. ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ സ്ഥലത്തില്ലാത്തതിനാൽ തീരുമാനം എടുത്തിട്ടില്ല. ശേഷിക്കുന്നവർക്ക് വീണ്ടും അവസരം നൽകുെമന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.