m33

ജീവനക്കാരൻ വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്ന്; സർവേക്കിടെ ബഹളം തിരൂരങ്ങാടി: ദേശീയപാത സ്ഥലമെടുപ്പിനിടെ സർവേ ജീവനക്കാരൻ വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്ന് വീട്ടുകാരുടെ പരാതി. ബുധനാഴ്ച കാലത്ത് പത്തിന് കക്കാട് കരുമ്പിൽ പുള്ളത്തിൽ മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് സംഭവം. സ്ത്രീകൾ അകത്തുള്ള സമയം സർവേ ഉപകരണങ്ങളുമായി യുവാവ് അകത്തേക്ക് ഓടിക്കയറുകയായിരുന്നുവത്രേ. സ്ത്രീകൾ ബഹളം വെച്ചതോടെ രംഗം വഷളായി. തുടർന്ന് നാട്ടുകാർ ഇടപെട്ടു. വീട്ടിനുള്ളിൽ കയറാനനുവദിക്കില്ലെന്ന് ഇരകളും നാട്ടുകാരും നിലപാടെടുത്തതോടെ പൊലീസും നാട്ടുകാരും തമ്മിൽ ബഹളമായി. സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെ ജനങ്ങളെ വീടിനു മുന്നിൽനിന്ന് പോലീസ് വിരട്ടിയോടിച്ചു. സംഭവത്തിൽ ഇടപെട്ട മുൻ പഞ്ചായത്ത് പ്രസിഡൻറ് എ.കെ. റഹീമിനെ പൊലീസ് പിടിച്ചുകൊണ്ടുപോയി. പിന്നീട് പ്രതിഷേധം ശക്തമായതോടെ വീടിന് പുറത്ത് അളവ് മാർക്ക് ചെയ്ത് ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കുകയായിരുന്നു. ഫോട്ടോ: ദേശീയപാത സ്ഥലമെടുപ്പി​െൻറ ഭാഗമായി കക്കാട് കരുമ്പിൽ പുള്ളത്തിൽ മുഹമ്മദ്കുട്ടിയുടെ വീട്ടിൽ സർവേ അടയാളപ്പെടുത്താനെത്തിയതിനിടെയുണ്ടായ ബഹളം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.