മങ്കട മണ്ഡലത്തിലെ 24 സ്‌കൂളുകള്‍ ഹൈടെക്കാകുന്നു നടപ്പാക്കുന്നത് വിവിധ പദ്ധതികള്‍

മങ്കട: മണ്ഡലത്തിലെ 24 സ്‌കൂളുകള്‍ ഹൈടെക് ആക്കുമെന്ന് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി വിദ്യാഭ്യാസ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 24 സ്‌കൂളുകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, എം.എല്‍.എയെ അറിയിച്ചിട്ടുണ്ട്. ഓരോ ക്ലാസിലേക്കും ലാപ്ടോപ്, സീലിങ്ങില്‍ ഉറപ്പിച്ചിട്ടുള്ള മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, യു.എസ്.ബി, സ്പീക്കര്‍, ബ്രോഡ്ബാൻഡ് ഇൻറര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങളും സ്‌കൂളിന് സ്വന്തമായി കമ്പ്യൂട്ടര്‍ ലാബ്, ടി.വി, മള്‍ട്ടി ഫങ്ഷന്‍ പ്രിൻറര്‍, ക്ലാസ്മുറികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്കിങ് സംവിധാനം, ഐ.സി.ടി അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ പഠനവിഭവങ്ങള്‍ ലഭ്യമാക്കുന്നതിന് 'സമഗ്ര' വിഭവ പോര്‍ട്ടല്‍, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക പരിശീലനം തുടങ്ങിയവയാണ് ലഭ്യമാക്കുന്നത്. മങ്കട നിയോജകമണ്ഡലത്തിലുള്ള 24 സ്‌കൂളുകളില്‍ ക്ലാസ്മുറികള്‍ സജ്ജമാക്കിയ 20 സ്‌കൂളുകളിലും ഒന്നാംഘട്ടമായി ഉപകരണ വിതരണം നടത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കമ്പനിയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ (െകെറ്റ്) ആണ് പദ്ധതി നടപ്പാക്കുന്ന ഏജന്‍സി. ആദ്യഘട്ടത്തിലെ 24 സ്‌കൂളുകളില്‍ 10 സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകളാണ്. ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ്, ജി.എച്ച്.എസ്.എസ് മങ്കട, ജി.എച്ച്.എസ്.എസ് മങ്കട പള്ളിപ്പുറം, എ.എം.എച്ച്.എസ് തിരൂര്‍ക്കാട്, എന്‍.എച്ച്.എസ് കൊളത്തൂര്‍, ജി.എച്ച്.എസ് കടുങ്ങപുരം, ടി.എസ്.എസ് വടക്കാങ്ങര, ഐ.കെ.ടി.എച്ച്.എസ് ചെറുകുളമ്പ, സ​െൻറ് മേരീസ് പരിയാപുരം, ജി.എച്ച്.എസ് ചേരിയം, ടി.എച്ച്.എസ് പെരിന്തല്‍മണ്ണ, ഐ.കെ.ടി.എച്ച്.എസ്.എസ് ചെറുകുളമ്പ, സ​െൻറ് മേരീസ് എച്ച്.എസ്.എസ് പരിയാപുരം, ജി.എച്ച്.എസ്.എസ് കടുങ്ങപുരം, ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ്, നാഷനല്‍ ഹയര്‍ സെക്കൻഡറി കൊളത്തൂര്‍, തരകന്‍ ഹയര്‍ സെക്കൻഡറി അങ്ങാടിപ്പുറം, എ.എം.എച്ച്.എസ്.എസ് തിരൂര്‍ക്കാട്, വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ്, ജി.എച്ച്.എസ്.എസ് പാങ്ങ്, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി മങ്കട എന്നീ സ്‌കൂളുകളിലാണ് ക്ലാസ്റൂമുകള്‍ ഹൈടെക് ആക്കുന്നത്. ഫുട്ബാള്‍ കൂട്ടില്‍ കൈകോ ആര്‍ട്‌സ് ആൻഡ് സ്‌പോർട്സ് ക്ലബ് ഇവനിങ് സെവന്‍സ് ഫുട്ബാൾ: ഹണ്ടേഴ്‌സ് ചോഴിപ്പടി -0, ടൗണ്‍ ടീം കോഴിപറമ്പ -3. വ്യാഴാഴ്ച ടൗണ്‍ ടീം വലമ്പൂര്‍ x ഓട്ടോ ഡ്രൈവേഴ്‌സ് യൂനിയന്‍ മങ്കട.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.