ഫുട്ബാൾ കോച്ചിങ് ക്യാമ്പ് 12 മുതൽ

അരീക്കോട്: മികച്ച ഫുട്ബാൾ കളിക്കാരെ കണ്ടെത്തി പരിശീലനം നൽകാൻ ഏപ്രിൽ 12 മുതൽ മേയ് 12 വരെ കീഴുപറമ്പ് പഞ്ചായത്തുതല ഫുട്ബാൾ കോച്ചിങ് ക്യാമ്പ് നടത്തുന്നു. 18 വയസ്സിനു താഴെയുള്ളവർക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പടുന്നവർക്ക് ഒരുമാസത്തെ ഫുട്ബാൾ പരിശീലനത്തോടൊപ്പം വിവിധ വിഷയങ്ങളിൽ സെഷനുകൾ, വ്യക്തിത്വ വികസന പരിപാടികൾ, വിദ്യാഭ്യാസം, കരിയർ, സാമൂഹിക പ്രതിബദ്ധത തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്ലാസുകൾ എന്നിവ കൂടെ ക്യാമ്പി​െൻറ ഭാഗമായി ലഭിക്കും. താൽപര്യം ഉള്ളവർക്ക് വയസ്സ് തെളിയിക്കുന്ന ഏതെങ്കിലും ഒരുരേഖയുടെ പകർപ്പും ഫുട്ബാൾ കിറ്റുമായി വന്നാൽ പത്തിന് രാവിലെ 6.30ന് കുനിയിൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.