നിരാശ്രയര്‍ക്കായി ഭവനങ്ങള്‍: താക്കോല്‍ കൈമാറ്റം ഇന്ന്

തേഞ്ഞിപ്പലം: സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരാലംബ കുടുംബങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റുകള്‍ നിർമിക്കുന്ന 250 വീടുകളില്‍ രണ്ട് വീടുകള്‍ വ്യാഴാഴ്ച കൈമാറും. വടകര ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജ് നിർമിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങ് കോളജ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.30ന് കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്യും. കുന്നത്തുകരയില്‍ ആയിശുമ്മയും ചെരണ്ടത്തൂരില്‍ ജാനകിയുമാണ് വീടുകളുടെ ഗുണഭോക്താക്കള്‍. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ വി.എം. സുഗേഷി​െൻറ നേതൃത്വത്തില്‍ എന്‍.എസ്.എസ് വളൻറിയര്‍മാരുടെ അധ്വാനവും പത്തുലക്ഷം രൂപയും െചലവഴിച്ചാണ് നിർമാണം. ഇതേ കോളജിലെ എന്‍.എസ്.എസ് വിഭാഗം തോടന്നൂരില്‍ നിർമിക്കുന്ന മൂന്നാമത്തെ വീട് സെപ്റ്റംബറിൽ കൈമാറും. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് 250 വീടുകള്‍ നിർമിച്ചുനല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.