വരും ദിവസങ്ങളിലും ട്രെയിനുകൾ വൈകും

കൊച്ചി: കോഴിക്കോട് റെയിൽവേ ട്രാക്കിലെ അറ്റകുറ്റപ്പണി പൂർത്തിയാകാൻ വൈകിയതിനാൽ വരും ദിവസങ്ങളിലും ട്രെയിൻ സര്‍വിസ് താളം തെറ്റും. വടകര സ്റ്റേഷന്‍ യാര്‍ഡില്‍ വ്യാഴാഴ്ച മുതൽ മൂന്നുദിവസം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാഗര്‍കോവില്‍ മംഗലാപുരം ഏറനാട് എക്‌സ്പ്രസ് ഏപ്രില്‍ അഞ്ച്, ഏഴ്, പത്ത് തീയതികളില്‍ ഒരു മണിക്കൂര്‍ 20 മിനിറ്റ് വൈകും. സെന്‍ട്രല്‍ റെയില്‍വേയുടെ സോലാപൂര്‍ ഡിവിഷനിലെ ഒരു സെക്ഷനില്‍ പ്രീ കമീഷനിങ് വര്‍ക്ക് നടക്കുന്നതിനാല്‍ ഏപ്രില്‍ ഏഴിന് തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോകുന്ന പ്രതിവാര എക്‌സ്പ്രസ് ഷൊര്‍ണൂര്‍, മംഗലാപുരം ജങ്ഷന്‍, മഡ്ഗാവ്, റോഹ, ദിവ സ്‌റ്റേഷനുകള്‍ വഴി തിരിച്ചുവിടും. ഒമ്പതിന് മടക്കയാത്രയും ഈ റൂട്ടിലായിരിക്കും. അഞ്ചിനും എട്ടിനും നാഗര്‍കോവിലില്‍നിന്ന് പുറപ്പെടുന്ന മുംബൈയിലേക്കുള്ള ബാലാജി എക്‌സ്പ്രസ് മധുര, തിരിച്ചിറപ്പിള്ളി, ശ്രീരംഗം, അരിയാലൂര്‍, വിരുദാചലം, സേലം, ഈറോഡ്, ഷൊര്‍ണൂര്‍, മംഗലാപുരം, മഡ്ഗാവ്, റോഹ, ദിവ വഴി തിരിച്ചുവിടും. ആറ്, എട്ട് തീയതികളില്‍ മുംബൈയില്‍നിന്ന് നാഗര്‍ഗോവിലിലേക്കുള്ള എക്‌സ്പ്രസ് ട്രെയിനും ഈ റൂട്ടിലൂടെ തിരിച്ചുവിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.