സ്​കൂൾ വാർഷികം ആഘോഷിച്ചു

ശ്രീകൃഷ്ണപുരം: ഈശ്വരമംഗലം ശ്രീരാമ ജയം എ.എൽ.പി.സ്കൂളിൽ ആറു ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും സ്കൂൾ വാർഷികവും നടന്നു. പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു .ദേവകി മെമ്മോറിയൽ സ്മാർട്ട് കെട്ടിട ഉദ്ഘാടനം സിനിമ താരം അനുശ്രീ നായർ നിർവഹിച്ചു. മുൻകാല അധ്യാപകരുടെ വകയായി ക്ലാസ്സ്റൂം വായനശാലകളും തുടങ്ങി. കിഴുവീട്ടിൽ രാമൻ നായർ, ഗോപലൻ നായർ എന്നിവരുടെ ഓർമക്കായി നിർമിച്ച പ്രവേശന കവാടങ്ങളും ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികൾ, പി.ടി.എ, സ്കൂൾ മാനേജ്മ​െൻറ് എന്നിവരുടെ സഹായത്തോടെയാണ് ആറു ഹൈടെക് ക്ലാസ്സുമുറികൾ ഒരുക്കിയിട്ടുള്ളത്. ആധുനിക രീതിയിലുള്ള ഇരിപ്പിടം, ഇൻററാക്ഷൻ ബോർഡ്, മനം കവരുന്ന ചുമർചിത്രങ്ങൾ എന്നിവയും ഉണ്ട്. പി.ടി.എ. പ്രസിഡൻറ് ഷിബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ഷാജു ശങ്കർ, േബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതി വാസൻ, എം.കെ. ദേവി, സി. മാധവിക്കുട്ടി, മാനേജർ സി. സുബ്രഹ്മണ്യൻ, എം.കെ. ദ്വാരകാനാഥ്, പ്രധാനാധ്യാപകൻ പി.ജി. ജേവരാജ്, എ.ഇ.ഒ. എം. ജയരാജ്, പി.എ. തങ്ങൾ, എം. ചന്ദ്രമോഹനൻ, ഡോ. എ. രാജേന്ദ്രൻ, ടി. രാമകൃഷ്ണൻ, ടി. ശിവശങ്കരൻ, സി. ഗോപാലകൃഷ്ണൻ, ഇ.പി. ഉണ്ണിക്കണ്ണൻ, ഷൈമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.