പൈപ്പ് ലൈൻ മാറ്റൽ നടപടി ഇഴയുന്നു, വാട്ടർ അതോറിറ്റിയുടെ അനാസ്​ഥയിൽ കുടിവെള്ളം പാഴാവുന്നു

മണ്ണാർക്കാട്: ദേശീയപാതയിൽ ദിവസങ്ങളായി ശുദ്ധജല വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. കോടതിപ്പടി പൊതുമരാമത്ത് വകുപ്പ് ഓഫിസിന് സമീപത്താണ് പൈപ്പ് പൊട്ടി ജലം പാഴാവുന്നത്. കടുത്ത വേനലിൽ നാട് മുഴുവൻ കുടിവെള്ള ക്ഷാമം നേരിടുേമ്പാഴാണ് അധികൃതരുടെ ഇൗ അനാസ്ഥ. പൈപ്പ്പൊട്ടൽ പലപ്പോഴും റോഡി​െൻറ തകർച്ചക്കും ഇടയാക്കുന്നുണ്ട്. നഗരത്തിലെ ആയിരക്കണക്കിന് ആളുകളുടെ ശുദ്ധജലാശ്രയമാണ് വാട്ടർ അതോറിറ്റിയുടെ ജലവിതരണം. നഗരവികസന ഭാഗമായി നടത്തുന്ന റോഡ് വികസനത്തിനും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ തടസ്സമാവുകയാണ്. കരാറുകാരായ ഉൗരാളുങ്കൽ സൊസൈറ്റി സ്വന്തം നിലയിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കാമെന്നും വാട്ടർ അതോറിറ്റിക്ക് ഫണ്ട് ലഭിക്കുന്ന മുറക്ക് തിരിച്ചടച്ചാൽ മതിയെന്ന ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ, തുടർ നടപടികൽ വാട്ടർ അതോറിറ്റി സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള സിമൻറ് പൈപ്പുകളാണ് നഗരത്തിലൂടെ കടന്നുപോവുന്നത്. ഇത് പൊട്ടുന്നത് പതിവായിരിക്കുകയാണ്. അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെയാവശ്യം. മണ്ണാർക്കാട്ടെ മത്സ്യമാർക്കറ്റ്; അനിശ്ചിതത്വം തുടരുന്നു മണ്ണാർക്കാട്: താൽക്കാലികമായി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പ്രവർത്തനം ആരംഭിച്ച മഝ്യമാർക്കറ്റിന് സ്ഥിരം സംവിധാനം ഒരുക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഗുണ്ട മാഫിയ സംഘങ്ങളുടെ കേന്ദ്രമെന്ന ആക്ഷേപത്തെ തുടർന്ന് അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന മത്സ്യ മാർക്കറ്റാണ് കുന്തിപ്പുഴയിൽ നഗരസഭ അടച്ചുപൂട്ടിയത്. പെരുവഴിയിലായ തൊഴിലാളികൾ താൽക്കാലികമായി മണ്ണാർക്കാട് ബസ് സ്റ്റാൻഡിനെ ആശ്രയിക്കുകയായിരുന്നു. പത്ത് ദിവസത്തിനകം ദേശീയപാതയോരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മത്സ്യ മാർക്കറ്റ് പ്രവർത്തിക്കാമെന്ന നഗരസഭയുടെ ഉറപ്പ് നടപ്പായിട്ടില്ല. ഒരുമാസത്തോളം മത്സ്യമാർക്കറ്റ് പ്രവർത്തിച്ചതോടെ സ്റ്റാൻഡ് ദുർഗന്ധം മൂലം യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. സമീപത്തെ ആരാധനാലയങ്ങൾക്കും മതപാഠശാലകൾക്കുമെല്ലാം മത്സ്യമാർക്കറ്റ് ശല്യമാവുന്നുണ്ടെന്ന് പരാതിയുയർന്നിട്ടുണ്ട്. മത്സ്യമാർക്കറ്റ് എത്രയുംപെട്ടെന്ന് നഗരസഭ കണ്ടെത്തിയ സ്വകാര്യ വ്യകതിയുടെ സ്ഥലത്തേക്ക് മാറ്റാൻ നടപടി വേണമെന്നാണ് ജനകീയാവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.