പ്രാഥമികാരോഗ്യ കേന്ദ്രം നിലനിർത്തണം

ഒറ്റപ്പാലം: സൗത്ത് പനമണ്ണയിലെ എൻ.യു.എച്ച്.എം പ്രാഥമികാരോഗ്യകേന്ദ്രം നിലനിർത്തണമെന്നാവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതി രംഗത്ത്. നഗരസഭയിലെ 32ാം വാർഡിൽ 2013ൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിക്ക് സ്വന്തം ചെലവിൽ സൗകര്യമൊരുക്കിയത് കറുത്തേടത്ത് ഗോപാലകൃഷ്ണൻ (ഗോപൻ) എന്ന വ്യക്തിയാണ്. നാളിതുവരെ വാടകയില്ലാതെ വെള്ളം, വൈദ്യുതി ചാർജുകൾ അടച്ച് പ്രവർത്തനത്തിന് സഹായിക്കുന്ന ഇദ്ദേഹം ഗുരുതരമായ അസുഖം പിടിപെട്ട സാഹചര്യത്തിൽ ചികിത്സക്കായി കഷ്ടപ്പെടുകയാണ്. വാടക ഇനത്തിൽ പ്രതിമാസം 5000 രൂപ നൽകാനുള്ള നഗരസഭ ചെയർമാ​െൻറ തീരുമാനത്തെ വാർഡ് കൗൺസിലർ ഇ. പ്രഭാകരൻ തടസ്സപ്പെടുത്തിയതിനെ തുടർന്ന് അജണ്ട മാറ്റിവെച്ച സാഹചര്യമാണ്. കൗൺസിലറുടെ രാഷ്ട്രീയ വ്യക്തിവിരോധത്താൽ ആശുപത്രി നഷ്ടപ്പെടാൻ അനുവദിക്കരുതെന്ന് സംരക്ഷണ സമിതി ചെയർമാൻ എം.എസ്. കൃഷ്ണൻ കുട്ടി, കൺവീനർ പി. ശ്രീകുമാർ എന്നിവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മഞ്ഞളാടിപ്പടിയിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചും ഉണ്ടായി. ഒറ്റപ്പാലത്തെ നഗരസഭ ബസ്സ്റ്റാൻഡ്: പ്രശ്ന പരിഹാര ചർച്ച ഇന്ന് ഒറ്റപ്പാലം: നഗരസഭ ബസ്സ്റ്റാൻഡി​െൻറ ശോച്യാവസ്ഥയും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും ചർച്ച ചെയ്യുന്നതിനായി ഒറ്റപ്പാലം സബ് കലക്ടർ വിളിച്ചുകൂട്ടിയ യോഗം ബുധനാഴ്ച വൈകീട്ട് മൂന്നിന് ചേംബറിൽ നടക്കും. പുതിയ ബസ്സ്റ്റാൻഡ് പൂർത്തീകരണം നീണ്ടുപോവുകയും നിലവിലെ സ്റ്റാൻഡ് ഗതാഗത യോഗ്യമല്ലാതാവുകയും ചെയ്ത സാഹചര്യത്തിൽ ബസുടമകൾ സബ് കലക്ടർക്ക് പരാതി നൽകുകയായിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.