പെൻഷൻ മാനദണ്ഡം കർശനമായതോടെ അപേക്ഷകളിൽ തീരുമാനം വൈകുന്നു

മഞ്ചേരി: തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നടക്കുന്ന സാമൂഹിക സുരക്ഷ പെൻഷൻ വിതരണത്തി​െൻറ മാർഗനിർദേശങ്ങൾ കർക്കശമാക്കുകയും അനർഹർ വന്നാൽ ഉദ്യോഗസ്ഥർക്ക് പിടിവീഴുമെന്ന് അറിയിക്കുകയും ചെയ്തതോടെ അപേക്ഷകൾ തീർപ്പാക്കാൻ കാലതാമസം. അപേക്ഷകർ യോഗ്യരെന്ന് ഭരണസമിതിയും ജനപ്രതിനിധികളും ഉറപ്പാക്കിയ അപേക്ഷകളിൽ പോലും ഉദ്യോഗസ്ഥർ മറിച്ചുതീരുമാനമെടുക്കുന്നതായാണ് ആക്ഷേപം. ഇക്കാര്യം തീർപ്പാക്കാൻ മൂന്നംഗസമിതിയെ ചുമതലപ്പെടുത്തി. പെൻഷൻ അപേക്ഷ തദ്ദേശസ്ഥാപനങ്ങളിൽ ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് സെക്രട്ടറിക്ക് നൽകണം. സെക്രട്ടറി സൂക്ഷ്മപരിശോധന നടത്തിയാണ് ഭരണസമിതിക്ക് നൽകുക. അപേക്ഷ സെക്രട്ടറി നിരസിക്കുകയും പരിഗണിക്കേണ്ടതാണെന്ന് ഭരണസമിതി കണ്ടെത്തുകയും ചെയ്താൽ വികസന സ്ഥിരംസമിതി അധ്യക്ഷൻ, സെക്രട്ടറി, തദ്ദേശസ്ഥാപനത്തിലെ ഒരു െഗസറ്റഡ് ഒാഫിസർ എന്നിവരാണ് പരിശോധിക്കേണ്ടത്. കുടുംബ വാർഷിക വരുമാനം ലക്ഷം രൂപയിൽ കവിയാതിരിക്കുക, സർവിസ് പെൻഷൻ വാങ്ങുന്നവരാവാതിരിക്കുക, ആദായനികുതി നൽകുന്നവരാവാതിരിക്കുക, അപേക്ഷക‍​െൻറ പേരിലോ കുടുംബത്തി‍​െൻറ പേരിലോ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഇല്ലാതിരിക്കുക തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.