കരിപ്പൂരിൽ 12.63 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 12.63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദുബൈയിൽനിന്ന് രണ്ട് വിമാനങ്ങളിലായി എത്തിയവരിൽ നിന്നാണ് 411 ഗ്രാം സ്വർണം പിടിച്ചത്. ചൊവ്വാഴ്ച രാവിലെ എയർഇന്ത്യ എക്സ്പ്രസിൽ എത്തിയ കർണാടക സ്വദേശി മുഹമ്മദ് യാസിർ (50), സ്ൈപസ് ജെറ്റിൽ എത്തിയ വടകര സദേശി അഫ്താബ് (25) എന്നിവരിൽ നിന്നാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് സ്വർണം കണ്ടെടുത്തത്. യാസിറിൽനിന്ന് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 116.6 ഗ്രാമാണ് പിടികൂടിയത്. ബാഗേജിൽ ഒളിപ്പിച്ച 295 ഗ്രാമാണ് അഫ്താബിൽനിന്ന് കണ്ടെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.