ദേശീയപാത: പ്രതിഷേധത്തിനിടെ സർവേ പുനരാരംഭിച്ചു

കോട്ടക്കൽ: രണ്ട് ദിവസത്തെ അവധിക്ക് ശേഷം ദേശീയപാത സർവേ നടപടികൾ പുനരാരംഭിച്ചു. കനത്ത പ്രതിഷേധങ്ങൾക്കിടെ തിരൂരങ്ങാടി വില്ലേജിലെ പെരുമണ്ണ ക്ലാരി പഞ്ചായത്തിലായിരുന്നു ആദ്യ പ്രവൃത്തികൾ. ഇതോടെ വീടും ഭൂമിയും നഷ്ടപ്പെടുന്ന സ്ത്രീകളടക്കമുള്ളവർ രംഗത്തെത്തി. അലൈൻമ​െൻറ് മാറ്റണമെന്ന ആവശ്യവുമായെത്തിയ ഇവർ പ്രവൃത്തികൾ തടഞ്ഞു. തുടർന്ന് െഡപ്യൂട്ടി കലക്ടർ ജെ.ഒ. അരുൺ ഇരകളുമായി സംസാരിച്ചു. പ്രായമായി ചികിത്സയിൽ കഴിയുന്ന കുടുംബാംഗങ്ങളെ കാണണമെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചു. തുടർന്ന് പരാതികൾ പരിഗണിക്കാമെന്ന ഉറപ്പിൽ നടപടി ആരംഭിക്കുകയായിരുന്നു. മൂന്നു വിഭാഗങ്ങളിലായി ചൊവ്വാഴ്ച നടന്ന സർവേയിൽ 3.4 കിലോമീറ്റർ ദൂരമാണ് അളന്നത്. ഇതോടെ 27.750 കിലോമീറ്റർ സർവേ പൂർത്തിയായി. കഴിഞ്ഞ ദിവസം ബാക്കിവെച്ച എടരിക്കോട്, പെരുമണ്ണയിലെ ഭാഗങ്ങളും അളന്നു. ബുധനാഴ്ച പൂക്കിപ്പറമ്പ്, കോഴിച്ചെന ഭാഗങ്ങളിലാണ് സർവേ. പരാതികൾ 1700ഓളം കോട്ടക്കൽ: ജില്ലയിലെ ദേശീയപാത സർവേയിൽ 1700ഓളം പരാതികൾ ലഭിച്ചതായി െഡപ്യൂട്ടി ലെക്ടർ ഡോ. ജെ.ഒ. അരുൺ പറഞ്ഞു. പരിശോധന പൂർത്തിയായി വരുന്നു. കുറ്റിപ്പുറം മുതൽ ഇടിമൂഴിക്കൽ വരെ 54 കിലോമീറ്റർ വരെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ കണക്കാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.