പി.എഫ്​ ഫണ്ട്​ തിരിമറി: വാണിയമ്പലം സ്​കൂളിലെ മുൻ ക്ലർക്കിന്​ കഠിനതടവ്

കോഴിക്കോട്: മലപ്പുറം വാണിയമ്പലം സർക്കാർ ഹൈസ്കൂളിലെ 35ഓളം അധ്യാപകരുടെ പ്രോവിഡൻറ് ഫണ്ട് തിരിമറി നടത്തിയ ക്ലർക്കിന് രണ്ടുവർഷം കഠിനതടവ്. 3,57,796 പിരിച്ചെടുത്തശേഷം സർക്കാറിലേക്ക് അടക്കാതെ തിരിമറി നടത്തിയതിന് ഹൈസ്കൂളിലെ മുൻ ക്ലർക്ക് മാധവൻ നായരെയാണ് രണ്ടുവർഷം കഠിനതടവിന് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്. തിരിമറി നടത്തിയ തുക പിഴയായി അടക്കാനും ഉത്തരവിൽ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ തടവ് അനുഭവിക്കണം. 2002 മുതൽ 2004 വരെയുള്ള വർഷങ്ങളിലായിരുന്നു മാധവൻ നായർ തട്ടിപ്പ് നടത്തിയത്. പിന്നീട് ഇദ്ദേഹം സർവിസിൽനിന്ന് വിരമിച്ചു. മലപ്പുറം യൂനിറ്റ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യുറോയായിരുന്നു കേസെടുത്ത് അന്വേഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.