പുഴക്കാട്ടിരി വാളങ്കോട് തോടില്‍ വി.സി.ബി നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു

മങ്കട: പുഴക്കാട്ടിരി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ വാളങ്കോട് തോടില്‍ തുളയം പാറയില്‍ വി.സി.ബി നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. കേരള ജലസേചന വകുപ്പാണ് പദ്ധതിക്ക് ഭരണാനുമതി നല്‍കി ഉത്തരവിറക്കിയത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ചെറുപുഴ സംരക്ഷണത്തി​െൻറ ഭാഗമായുള്ള നിർമാണ പ്രവൃത്തികള്‍ക്ക് ആക്കംകൂട്ടുകയും ചെറുപുഴയുടെ സംരക്ഷണം യാഥാർഥ്യമാവുകയും ചെയ്യും. സാങ്കേതികാനുമതി ലഭ്യമാകുന്നമുറക്ക് ഒരുമാസത്തിനകം പ്രവൃത്തി ആരംഭിക്കാനാകുമെന്നും എം.എല്‍.എ അറിയിച്ചു. കാര്‍ഷിക ആവശ്യങ്ങള്‍ക്കും സമീപപ്രദേശങ്ങളില്‍ കിണറുകളിലെ വെള്ളം ഉയരുന്നതിനും പദ്ധതികൊണ്ട് സാധിക്കും. എം.എല്‍.എയുടെ നിർദേശപ്രകാരം ജലസേചന വകുപ്പ് പദ്ധതിയുടെ എസ്റ്റിമേറ്റ് സര്‍ക്കാറില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥതലങ്ങളിലുള്ള ഇടപെടലുകള്‍ പൂര്‍ത്തിയായതോടെയാണ് ഫണ്ടനുവദിച്ച് ഭരണാനുമതിയായത്. നിലവില്‍ ചെറുപുഴയില്‍ ചെക്ക്ഡാമുകള്‍ അടക്കം 10 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കളിക്കളം കൂട്ടില്‍ കൈകോ ആര്‍ട്‌സ് ആൻഡ് സ്‌പോർട്സ് ക്ലബ് ഇൗവനിങ് സെവന്‍സ് ഫുട്ബാൾ: സൂപ്പര്‍ ബോയ്‌സ് ഓട്ടുപാറ -1, റിഫ സ്റ്റുഡിയോ രാമപുരം -0. ബുധനാഴ്ച ഹണ്ടേഴ്‌സ് ചോഴിപ്പടി x ടൗണ്‍ ടീം കോഴിപ്പറമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.