മുതിര്‍ന്ന പൗരൻമാരുടെ സംഗമം

മങ്കട: പഞ്ചായത്ത് ആറാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി മുതിര്‍ന്ന പൗരൻമാരുടെ സംഗമവും ആദരിക്കലും സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് സമ്മേളനത്തി​െൻറ ഭാഗമായാണ് 70 തികഞ്ഞവരെ ആദരിച്ചത്. മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. കുഞ്ഞാലി, അസ്‌ലം മാസ്റ്റര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.പി. അനീസ്, തയ്യില്‍ ഷുക്കൂര്‍, ഷിഹാബ് കുന്നത്ത്, അലി കളത്തില്‍, പി.കെ. നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. പൂര്‍വ വിദ്യാർഥി സംഗമം മങ്കട പള്ളിപ്പുറം: ജി.യു.പി സ്‌കൂള്‍ ശതാബ്ദിയോടനുബന്ധിച്ച് ഏപ്രില്‍ എട്ടിന് വൈകീട്ട് 3.30ന് പൂര്‍വ വിദ്യാർഥി സംഗമം നടക്കും. ഫോണ്‍: 04933 241092. എം.എസ്.എഫ് പഞ്ചായത്ത് സമ്മേളന പ്രഖ്യാപനം അങ്ങാടിപ്പുറം: ഗ്രാമപഞ്ചായത്ത് എം.എസ്.എഫ് സമ്മേളന പ്രഖ്യാപനം ജില്ല മുസ്‌ലിം ലീഗ്‌ സെക്രട്ടറി ഉമ്മര്‍ അറക്കല്‍ നിര്‍വഹിച്ചു. ഏപ്രില്‍ മൂന്ന് മുതല്‍ 30 വരെയാണ് സമ്മേളനം. 30ന് പൊതുസമ്മേളനം നടക്കും. മേഖല സമ്മേളനങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ അഞ്ചിന് നടക്കും. പ്രഖ്യാപന സമ്മേളനത്തില്‍ പി.പി. സെയ്തലവി, അബുതാഹിര്‍ തങ്ങള്‍, അക്ബര്‍ വലമ്പൂര്‍, ആഷിഖ് പാതാരി, പി.കെ. അന്‍സാര്‍, യാസിര്‍ തോണിക്കര, ഷഹീദ് വഴിപ്പാറ, ആഷിഖ് തങ്ങള്‍ വലമ്പൂര്‍, ബാസിത്ത് തങ്ങള്‍, ഷാഫികൂരി പുത്തനങ്ങാടി, ശബാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.