സൗദിയിൽ പങ്കാളിയുടെ മൊബൈൽ പരിശോധിച്ചാൽ ശിക്ഷ

റിയാദ്: സൗദിയിൽ പങ്കാളിയുടെ മൊബൈൽ ഫോൺ അനുമതിയില്ലാതെ പരിശോധിച്ചാൽ ഇനി ശിക്ഷ. കുറ്റം തെളിഞ്ഞാൽ ഒരുവർഷം വെര തടവും അഞ്ചുലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. മൊബൈൽ ഫോണി​െൻറ പാസ്വേഡ് ദുരുപയോഗിച്ചാകും പരിശോധന എന്നതിനാൽ സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. ഫോേട്ടാകളോ മറ്റ് വിവരങ്ങളോ എവിടേക്കെങ്കിലും ഫോർവേഡ് ചെയ്യാതെ ഫോൺ വെറുതെ പരിശോധിക്കുക മാത്രം ചെയ്താൽ ശിക്ഷ കുറയും. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, കാമറ എന്നിവയുമായി ബന്ധപ്പെട്ട ഏതുകുറ്റകൃത്യവും സൈബർ കുറ്റമായിട്ടാകും പരിഗണിക്കുകയെന്ന് നിയമ വിദഗ്ധൻ അബ്ദുൽ അസീസ് ബിൻ ബാതിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.