അട്ടപ്പാടി മലയോര ബദൽ റോഡിന് ചിറക് മുളക്കുന്നു; വനം വകുപ്പ്​ അനുമതി പ്രധാന കടമ്പ

കല്ലടിക്കോട്: അട്ടപ്പാടി മലയോര ബദൽറോഡിന് വീണ്ടും ചിറക് മുളക്കുന്നു. ഭരണപക്ഷ സംഘടനകളുടെ സമ്മർദം വിജയിച്ചതോടെയാണ് ചുരം റോഡിന് പകരം ചിറക്കൽപ്പടിയിൽനിന്ന് തുടങ്ങി കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഓടക്കുന്ന്, കുറുക്കൻകുണ്ട് വഴി ഗൂളിക്കടവ് വരെയുള്ള റോഡിന് വീണ്ടും വഴി തെളിഞ്ഞിരിക്കുന്നത്. അട്ടപ്പാടി ബദൽ റോഡ് നിർമിക്കുന്നതിന് വനം വകുപ്പ് അനുമതിക്കായി പൊതുമരാമത്ത് വകുപ്പ് കത്തയച്ചതായി മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചതോടെയാണ് പ്രതീക്ഷകൾ വീണ്ടും ചിറകുവിരിക്കുന്നത്. ചിറക്കൽപടിയിൽനിന്ന് കാഞ്ഞിരം, പൂഞ്ചോല എന്നീ സ്ഥലങ്ങൾ സ്പർശിച്ച് പോവുന്ന പാതക്ക് രണ്ടര കിലോമീറ്റർ ദൂരം സർക്കാർ വനപാത വഴിയും റോഡ് വെട്ടേണ്ടതുണ്ട്. വനമേഖലയിൽ റോഡ് നിർമിക്കുന്നതിന് വനം വകുപ്പ് അനുമതിപത്രം നൽകണം. ഏകദേശം പത്തര കിലോമീറ്റർ ദൈർഘ്യമുള്ള ബദൽ പാതക്ക് കാര്യമായ വളവുകളില്ലെന്നും റോഡ് നിർമിക്കുന്നതിലൂടെ വനനശീകരണം ഉണ്ടാകില്ലെന്നുമാണ് അവകാശവാദം. കഴിഞ്ഞ മഴക്കാലത്ത് അട്ടപ്പാടി ചുരം റോഡ് ഇടിഞ്ഞപ്പോൾ ഒരു മാസക്കാലം മലയോരമേഖല ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. സ്ഥലം സന്ദർശിച്ച വനം മന്ത്രി കെ. രാജു ഈ ആവശ്യവുമായി ബന്ധപ്പെട്ട് ത​െൻറ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചിരുന്നു. ഇതേ ആവശ്യം സി.പി.ഐ ഏറ്റെടുത്ത് പാർട്ടി സമ്മേളന പ്രമേയങ്ങളിൽ ഉന്നയിക്കുകയും ചെയ്തു. കോങ്ങാട്, മണ്ണാർക്കാട് മണ്ഡലങ്ങളിൽ ഇടതുമുന്നണി ഈ വിഷയം ചർച്ച ചെയ്തതോടെ സംസ്ഥാന സർക്കാറിൽ അട്ടപ്പാടി ബദൽ പാതക്കുള്ള ആവശ്യം ശക്തിപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.