സരസ് മേള പ്ലാസ്​റ്റിക്​ മുക്തം

പട്ടാമ്പി: പൂർണമായും പ്ലാസ്റ്റിക്രഹിതമാണ് സരസ് മേള. ജില്ല ശുചിത്വമിഷനും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയും ചേർന്നാണ് മേളയെ പ്ലാസ്റ്റിക് മുക്തമാക്കുന്നത്. അലങ്കാരങ്ങൾ, ബോർഡുകൾ, ബാനറുകൾ, കവാടം എന്നിവ മാത്രമല്ല അതിഥികളും സംഘാടകരും കഴുത്തിലണിയുന്ന ടാഗ് വരെ പ്ലാസ്റ്റിക് മുക്തം. തുണി, കടലാസ്, പേപ്പർ, ഓല, ചിരട്ട, ചാക്ക് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. വിപണന സ്റ്റാളുകളിൽനിന്ന് ഉൽപന്നങ്ങൾ നൽകുന്നതാകട്ടെ തുണി-പേപ്പർ ബാഗുകളിലും. ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ഫുഡ് കോർട്ടിൽ ഡിസ്‌പോസിബ്ൾ േപ്ലറ്റുകളും പേപ്പർ കപ്പുകളും പൂർണമായും ഒഴിവാക്കി. പുനരുപയോഗിക്കാൻ കഴിയുന്ന ഫൈബർ, സെറാമിക് േപ്ലറ്റുകളും സ്റ്റീൽ ഗ്ലാസുകളുമാണ് ഉപയോഗിക്കുന്നത്. മുളയിൽ നിർമിച്ച കുട്ടകളിലാണ് മേളയിലെ മാലിന്യങ്ങൾ ശേഖരിക്കുന്നത്. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരംതിരിക്കാൻ ഹരിത സേനാംഗങ്ങൾ തയാറാണ്. രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന ഹരിതസേനാംഗങ്ങൾ സ്റ്റാളുകൾ വൃത്തിയാക്കും. അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നത് നഗരസഭയാണ്. മേളയിൽ ഇന്ന് പട്ടാമ്പി: ആറാം ദിവസം കഥകളിയാചാര്യൻ കലാമണ്ഡലം വാസുദേവനെ ആദരിക്കും. ജില്ല പഞ്ചായത്തിൽ പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി മുഖ്യാതിഥിയാവും. പ്രഫ. കാവുമ്പായി ബാലകൃഷ്ണൻ പ്രഭാഷണം നടത്തും. കലാസന്ധ്യയിൽ മാസ്റ്റർ നിരഞ്ജൻ ഹിന്ദുസ്ഥാനി ഭജൻ അവതരിപ്പിക്കും. വൈശാഖി​െൻറ മാജിക് ഷോ, പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാട്ടുകൂട്ടം നാടൻപാട്ട് എന്നിവ അരങ്ങിലെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.