പണിമുടക്ക്​: ട്രെയി​ൻ യാ​ത്രക്കാർ വലഞ്ഞു

ഷൊർണൂർ: പൊതുപണിമുടക്കിൽ ഷൊർണൂർ റെയിൽേവ സ്റ്റേഷനിൽ വന്നിറങ്ങിയവർ ലക്ഷ്യസ്ഥാനത്തെത്താൻ വാഹനം ലഭിക്കാതെ വട്ടംകറങ്ങി. ദീർഘദൂര ട്രെയിനിൽ വന്നിറങ്ങിയവരാണ് കൂടുതൽ ബുദ്ധിമുട്ടിയത്. അത്യാവശ്യക്കാരല്ലാത്തവർ ചെറുദൂരങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കിയതിനാൽ കൂടുതൽ പേർ ബുദ്ധിമുട്ടിയില്ല. റെയിൽേവ സ്റ്റേഷനിലെ ഓട്ടോ-ടാക്സി തൊഴിലാളികളെല്ലാം പണിമുടക്കിൽ പങ്കെടുത്തതിനാലാണ് യാത്രക്കാർ ബുദ്ധിമുട്ടിലായത്. പലർക്കും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. ഹോട്ടലുകൾ പ്രവർത്തിക്കാത്തതിനാൽ ഭക്ഷണം ലഭിക്കാതെ വന്നതും പ്രശ്നമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.