'വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് നിയമനിർമാണം വേണം'

പൊന്നാനി: അന്യാധീനപ്പെടുന്ന വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് നിയമനിർമാണം നടത്തണമെന്നും മഞ്ചേരിയിലെ റീജനൽ ഓഫിസിന് പുറമെ പുതിയ ഓഫിസ് ആരംഭിച്ച് പ്രവർത്തനം സുഗമമാക്കണമെന്നും കേരള വഖഫ് സംരക്ഷണ വേദി അഭിപ്രായപ്പെട്ടു. നിർധനർക്ക് വിവാഹ ധനസഹായമുൾപ്പെടെ ആനുകൂല്യങ്ങളുടെ പരിധി ഉയർത്താനും കാലതാമസം ഒഴിവാക്കാനും നടപടി സ്വീകരിക്കണം. ഇൗ ആവശ്യങ്ങളുന്നയിച്ച് വേദി ചെയർമാൻ കെ.എം. മുഹമ്മദ് കാസിം കോയ, ജനറൽ കൺവീനർ സിദ്ദീഖ് മൗലവി അയിലക്കാട് എന്നിവരുടെ നേതൃത്തിൽ മന്ത്രി കെ.ടി ജലീലിന് നിവേദനം നൽകി. സയ്യിദ് ഉനൈസ് (മലപ്പുറം), എം. ഖലീൽ റഹ്മാൻ (തിരുവനന്തപുരം), എ.എ. റശീദ് ഹാജി (എറണാകുളം), അഡ്വ. എസ്.എം. അബു ത്വാഹിർ (പാലക്കാട്), അയ്യൂബ് ഹാജി കണ്ണൂർ, എം. ഖാലിദ് ഹാജി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.