കുന്നുംപുറത്ത് പണിമുടക്ക് പൂർണം

കുന്നുംപുറം: സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത പണിമുടക്ക് കുന്നുംപുറത്ത് പൂർണം. ഓട്ടോറിക്ഷകൾ ഉൾപ്പെടെ ടാക്സി വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. ഏപ്രിൽ മാസത്തിലും പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഹാജർനില കുറഞ്ഞു. മിക്ക അധ്യാപകരും പണിമുടക്കിൽ പങ്കെടുത്തതിനാൽ പല സ്‌കൂളിലും പ്രവർത്തനങ്ങൾ താളംതെറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.