വെറ്റിലപ്പാറ ബ്ലോക്ക്​ ഡിവിഷനിൽ 1.8 കോടിയുടെ പദ്ധതികൾ

അരീക്കോട്: ഗവ. ഹൈസ്കൂളുകൾക്ക് ജില്ല പഞ്ചായത്ത് വഴി കേന്ദ്ര സർക്കാർ നൽകുന്ന 50 ലക്ഷം രൂപയുടെ ഫണ്ടുൾപ്പെടെ വെറ്റിലപ്പാറ ബ്ലോക്ക് ഡിവിഷനിൽ ജില്ല പഞ്ചായത്തി​െൻറ 1.8 കോടിയുടെ പദ്ധതികൾ. ഓടക്കയം, വെറ്റിലപ്പാറ, പനമ്പിലാവ്, കുഞ്ഞൻ പടി വാർഡുകളിലായാണ് പദ്ധതികളെന്ന് ജില്ല പഞ്ചായത്ത് അംഗം ഷേർളി വർഗീസ് അറിയിച്ചു. 1.53 കോടിയുടെ പദ്ധതികൾ വെറ്റിലപ്പാറ വാർഡിൽ മാത്രമാണ് നടപ്പാക്കുന്നത്. ഗവ. ഹൈസ്കൂളിൽ 50 ലക്ഷം രൂപയുടെ ആർ.എം.എസ്.എ പദ്ധതിക്ക് പുറമേ ജില്ല പഞ്ചായത്ത് നേരിട്ട് 63 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിൽ 30 ലക്ഷം രൂപയുടെ കെട്ടിട നിർമാണം പൂർത്തിയാക്കുകയും ചെയ്തു. വെറ്റിലപ്പാറ തോടിൽ 40 ലക്ഷം രൂപയുടെ ചെക്ക്ഡാമിന് ഭരണാനുമതിയായിട്ടുണ്ട്. 10 ലക്ഷം രൂപയുടെ വെട്ടത്തുകടവ്-കൂരങ്കല്ല് റോഡ് പൂർത്തീകരിച്ചു. പനമ്പിലാവിൽ റോഡിന് ഏഴ് ലക്ഷം രൂപ ഭരണാനുമതിയായിട്ടുണ്ട്. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ കുഞ്ഞൻ പടിയിലെ പുവത്തിക്കണ്ടി-വാളപ്രമൂല റോഡ് നവീകരിച്ചത് 10 ലക്ഷം രൂപക്കാണ്. വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിൽ പൂർത്തീകരിച്ച 30 ലക്ഷം രൂപയുടെ കെട്ടിടം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ഷേർളി വർഗീസ് അധ്യക്ഷത വഹിച്ചു. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി, അംഗം ബെർണാഡ് മരിയ എന്നിവർ സംസാരിച്ചു. വെട്ടത്തുകടവ്-കൂരങ്കല്ല് റോഡി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ഷേർളി വർഗീസ് നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.