കാലിക്കറ്റിനും സന്തോഷം

കോഴിക്കോട്: െകാൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ആതിഥേയരായ പശ്ചിമ ബംഗാളിനെ കീഴടക്കി കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കിയപ്പോൾ കാലിക്കറ്റ് സർവകലാശാലക്കും അഭിമാനിക്കാനേറെ. കേരള ഫുട്ബാളി​െൻറ നഴ്സറികളിലൊന്നായ കാലിക്കറ്റി​െൻറ താരങ്ങൾ സന്തോഷ് ട്രോഫിയിൽ യുവകേരള ടീമി​െൻറ വിജയത്തിൽ നിർണായകപങ്ക് വഹിച്ചു. അഖിേലന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ കിരീടം കഴിഞ്ഞ രണ്ടുവർഷമായി കാലിക്കറ്റിന് നേടിക്കൊടുത്ത സതീവൻ ബാലൻ എന്ന പ്രശസ്ത പരിശീലകൻ തന്നെയാണ് കേരളത്തി​െൻറയും തന്ത്രങ്ങേളാതിയതെന്നത് സർവകലാശാലക്ക് അഭിമാനമാണ്. കാലിക്കറ്റി​െൻറ മുൻ താരമായ രാഹുൽ വി. രാജായിരുന്നു കേരള ക്യാപ്റ്റൻ. മുന്നേറ്റനിരയിലെ ശ്രദ്ധേയതാരമായ വി.െക. അഫ്ദലുൾെപ്പടെ നിലവിലെ സർവകലാശാല ടീമിലെ അഞ്ചുതാരങ്ങളാണ് കേരളത്തിനായി ബൂട്ടണിഞ്ഞത്. മുഹമ്മദ് പാറക്കോട്ടിൽ, ജിതിൻ ഗോപാലൻ, വി.എസ്. ശ്രീക്കുട്ടൻ, പി.സി. അനുരാഗ് എന്നീ കാലിക്കറ്റ് താരങ്ങളും കേരളത്തി​െൻറ വിജയത്തിൽ കൂടെയുണ്ടായിരുന്നു. കഴിഞ്ഞവർഷം അന്തർസർവകലാശാല കിരീടം നേടിയ ടീമിലെ ജിയാദ് ഹസനും വൈ.പി. മുഹമ്മദ് ഷെരീഫും കേരള ടീമിലുണ്ടായിരുന്നു. ഫൈനലിൽ ഗോൾ നേടിയ വിബിൻ തോമസും കാലിക്കറ്റി​െൻറ കണ്ടെത്തലാണ്. മമ്പാട് എം.ഇ.എസ് േകാളജിൽ അവസാന വർഷ ഫുഡ് ടെക്നോളജി ബിരുദവിദ്യാർഥിയാണ് മലപ്പുറം പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശി വി.കെ. അഫ്ദൽ. തേഞ്ഞിപ്പലത്ത് ഡിസംബർ, ജനുവരി മാസങ്ങളിൽ നടന്ന ദക്ഷിണമേഖല അന്തർസർവകലാശാല ചാമ്പ്യൻഷിപ്പിലും അഖിേലന്ത്യ അന്തർസർവകലാശാല ചാമ്പ്യൻഷിപ്പിലും ടോപ്സ്കോററായിരുന്നു. ദക്ഷിണ മേഖല ചാമ്പ്യൻഷിപ്പിൽ ഇരട്ട ഹാട്രിക്കും അഫ്ദലി​െൻറ ബൂട്ടിൽനിന്ന് പിറന്നു. സന്തോഷ് ട്രോഫിയിെല മികച്ച പ്രകടനത്തോടെ ദേശീയ സെലക്ടർമാരുടെ ശ്രദ്ധയിൽെപടാൻ ഇൗ താരത്തിന് സാധിച്ചു. ഫാറൂഖ് കോളജിലെ ഒന്നാംവർഷ ബി.എ. സോഷ്യോളജി വിദ്യാർഥിയായ പി.സി. അനുരാഗ് ഗോകുലം കേരള എഫ്.സി ജൂനിയർ ടീമംഗമാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ മുഹമ്മദ് പാറക്കോട്ടിൽ കഴിഞ്ഞവർഷം ഗോവയിൽ നടന്ന സന്തോഷ് ട്രോഫി ടീമിലും അംഗമായിരുന്നു. കൊൽക്കത്തയിൽ മികച്ച പ്രകടനം നടത്തിയ ജിതിൻ ഗോപാലൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അവസാന വർഷ ബി.ബി.എ വിദ്യാർഥിയാണ്. തൃശൂരി​െൻറ മറ്റൊരു താരമായ ശ്രീക്കുട്ടൻ സ​െൻറ് തോമസ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ്. െകാൽക്കത്തയിൽ എതിരാളികളുടെ പേടിസ്വപ്നമായ കൗമാരതാരം എം.എസ്. ജിതിനും കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള തൃശൂർ കേരള വർമ കോളജിലെ വിദ്യാർഥിയാണ്. എന്നാൽ, ഇത്തവണ സർവകലാശാല ടീമിൽ ജിതിന് ഇടംനേടാനായില്ല. അന്തർജില്ല ചാമ്പ്യൻഷിപ്പിലെ മികവാണ് ജിതിനെ സന്തോഷ് ട്രോഫി ക്യാമ്പിലും കിരീടം നേടിയ ടീമിലും എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.