സർക്കാർ ഒാഫിസുകളിൽ ജയലളിതയുടെ പടം സ്​ഥാപിക്കുന്നതിനെതിരായ ഹരജികൾ കോടതി തള്ളി

കോയമ്പത്തൂർ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പടം നിയമസഭയിലും സർക്കാർ ഒാഫിസുകളിലും സ്ഥാപിക്കുന്നതിനെതിരെ സമർപ്പിച്ച ഹരജികൾ മദ്രാസ് ഹൈകോടതി തള്ളി. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി, എ. ശെൽവം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് കേസ് വന്നത്. എന്നാൽ, ഹരജിക്കാരും ബന്ധപ്പെട്ട അഭിഭാഷകരും കോടതിയിൽ ഹാജരായില്ല. ഇൗ നിലയിലാണ് കേസുകൾ തള്ളി കോടതി ഉത്തരവിട്ടത്. ഡി.എം.കെ എം.എൽ.എ ജെ. അൻപഴകൻ, സാമൂഹിക പ്രവർത്തകൻ ട്രാഫിക് രാമസാമി, അഭിഭാഷകരായ കെ. ബാലു, എസ്. ദുരൈസാമി, കുമരൻ തുടങ്ങിയവർ വെവ്വേറെ ഹരജികളാണ് ഫയൽ ചെയ്തിരുന്നത്. ഇൗ കേസുകൾ ഒന്നിച്ചാണ് ഹൈകോടതി പരിഗണിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.