കാവുവട്ടം കോടിയിൽ തോടിന് കയർ ഭൂവസ്ത്രധാരണത്തിന്​ തുടക്കം

പുലാമന്തോൾ: ഗ്രാമപഞ്ചായത്തിൽ തണ്ണീർതട സംരക്ഷണത്തി​െൻറ ഭാഗമായി വളപുരം കാവുവട്ടം കോടിയിൽ തോടിന് കയർ ഭൂവസ്ത്രധാരണത്തിന് തുടക്കമായി. പഞ്ചായത്തിലെ വിവിധ ജലസ്രോതസ്സുകൾ വീണ്ടെടുത്ത് കയർ ഭൂവസ്ത്രം ധരിപ്പിച്ചുനൽകുന്നതിന് ആലപ്പുഴ കയർഫെഡ് ഫോം മാനേജർ മോഹനൻ, ടെക്നീഷ്യൻ അരുൺ എന്നിവർ നേരിട്ടെത്തി തൊഴിലുറപ്പ് പദ്ധതി ജീവനക്കാർക്ക് പരിശീലനം നൽകിയിരുന്നു. പാഠശേഖരങ്ങളിലൂടെ ഒഴുകുന്ന തോടി​െൻറ ഭിത്തികളിൽ കയർ ഭൂവസ്ത്രം വിരിച്ച ശേഷം ഇതിനിടയിലൂടെ രാമച്ചം പോലുള്ള ഔഷധചെടികൾ മുളപ്പിക്കാനാണ് പദ്ധതി. ഇതോടെ നീർതട ഭിത്തികൾ തകർന്നുപോവാതെ സംരക്ഷിക്കപ്പെടുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. എൻ.ആർ.ഇ.ജി.എസ് ഓവർസിയർ അമൃത, അക്കൗണ്ടൻറ് മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് കാവുവട്ടം കോടിയിൽ തോട്ടിൽ 200 മീറ്റർ കയർ ഭൂവസ്ത്രം ധരിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി. ഉസ്മാൻ, ഗ്രാമപഞ്ചായത്തംഗം ആർ. രഘുനാഥ്, കെ.വി. രാജൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.