വിഷുവിന്​ മുമ്പ്​ ഓടനിർമാണം പൂർത്തിയാക്കണമെന്ന് വ്യാപാരികൾ

ഒറ്റപ്പാലം: വിഷുവിപണികൾ സജീവമാകാനിരിക്കെ റോഡ് പുനരുദ്ധാരണ ഭാഗമായി ഗതാഗതം സ്തംഭിപ്പിച്ച് നടത്തിവരുന്ന ആർ.എസ് റോഡ് കവലയിലെ ഓടനിർമാണം നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെന്ന് ഒറ്റപ്പാലത്തെ വ്യാപാരികൾ. ബി.എസ്.എൻ.എൽ, ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവ തമ്മിൽ മുൻകൂട്ടി ധാരണകൾ ഉണ്ടാക്കണമെന്നും അല്ലാത്തപക്ഷം നിർമാണതടസ്സം നേരിട്ട് പൂർത്തിയാക്കൽ വൈകാനുള്ള സാധ്യതകളുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ഒറ്റപ്പാലം യൂനിറ്റ് പ്രസിഡൻറ് സി. സിദ്ദീഖ് പറഞ്ഞു. ഏപ്രിൽ ആറിനകം ഓടനിർമാണം പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് പ്രവൃത്തികൾ തുടങ്ങിവെച്ചത്. ബി.എസ്.എൻ.എൽ സ്ഥാപിച്ച ഭൂഗർഭ കേബിളുകൾ ഓടക്ക് സമാന്തരമായി ഉയർത്തണമെന്ന് പൊതുമരാമത്തുവകുപ്പ് നിർദേശിച്ചിരുന്നെങ്കിലും ടെലിഫോൺ അധികാരികൾ രണ്ടുദിവസം കഴിഞ്ഞാണ് സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ പൊതുമരാമത്ത് വകുപ്പ് നിർമാണ പ്രവൃത്തികളുടെ ഭാഗമായ കോൺക്രീറ്റിങ് ആരംഭിച്ചിരുന്നു. റോഡ് കീറിത്തരുന്നപക്ഷം പൈപ്പ് ഉയർത്താമെന്ന് ബി.എസ്.എൻ.എല്ലും ഇതിനുവേണ്ട മണ്ണുമാന്തി യന്ത്രവും സാമഗ്രികളും രണ്ടുദിവസം ഉണ്ടായിരുന്നപ്പോൾ ഇതിന് സൗകര്യമുണ്ടായിരുന്നെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും ചെയ്യാനാകില്ലെന്ന് പൊതുമരാമത്ത് വകുപ്പും തമ്മിൽ തർക്കത്തിലായി. പിന്നീട് വ്യാപാരികൾ കൂടി ഇടപെട്ടാണ് പ്രശ്‌നത്തിന് പരിഹാരമായത്. റോഡി​െൻറ ഇരുവശത്തേയും കേബിൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ കോൺക്രീറ്റ് തൽക്കാലം ചെയ്യേണ്ടെന്നും റോഡ് കീറി പൈപ്പുകൾ ഉയർത്തിവെച്ച ശേഷം ബാക്കിഭാഗം കോൺക്രീറ്റ് ചെയ്യാനുമാണ് ധാരണയായത്. ഇനി വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പുകൾ സംബന്ധിച്ച് തർക്കം ഉണ്ടായാൽ നിർമാണം വൈകാൻ ഇടയാക്കുമെന്ന് സിദ്ദീഖ് പറഞ്ഞു. നിർമാണത്തിനിടക്ക് തർക്കമുണ്ടായാൽ പൂർത്തീകരണം വൈകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.