വിദേശമദ്യവുമായി പിടിയിൽ

കൂറ്റനാട്: ബിവറേജസ് കോർപറേഷനിൽനിന്നും വാങ്ങി കരിഞ്ചന്തയിൽ വിൽക്കാൻ കൊണ്ടുപോയ വിദേശമദ്യവുമായി ഒരാൾ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി വില്ലണി മധുരാപുരി വിഷ്ണുമുഖസേനനാണ് (40) അറസ്റ്റിലായത്. പ്രധാനപ്രതി നാഗലശ്ശേരി മതുപ്പുള്ളി തെക്കേക്കര നരിക്കുഴിയിൽ സുധീർ (35) ഓടിരക്ഷപ്പെട്ടു. തൃത്താല എക്സൈസ് ഇൻസ്പെക്ടർ പി. സജുവി​െൻറ നേതൃത്വത്തിലാണ് നടപടി. 30 ബോട്ടിൽ മദ്യവും കാറും ഉൾെപ്പടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂറ്റനാടിനടുത്ത അകിലാണം ഭാഗത്ത് രഹസ്യമായി സൂക്ഷിച്ചശേഷം ആവശ്യാനുസരണം വിൽപന നടത്തുകയാണ് ഇവരുടെ രീതി. പ്രധാനപ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.