വിദ്യാഭ്യാസമന്ത്രി മാപ്പ്​ പറയണം ^കെ.എസ്​.ടി.യു

വിദ്യാഭ്യാസമന്ത്രി മാപ്പ് പറയണം -കെ.എസ്.ടി.യു മലപ്പുറം: ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ ജാതി പൂരിപ്പിച്ചിട്ടില്ലെന്ന കണക്കുമായി നിയമസഭയെ തെറ്റിദ്ധരിപ്പിച്ച വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മാപ്പ് പറയണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂൾ അധികൃതരും മാനേജ്മ​െൻറുകളും ഇതിനെതിരെ രംഗത്തുവന്ന സാഹചര്യത്തിൽ മന്ത്രിക്കെതിരെ ഉചിതമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയാറാകണം. വിദ്യാഭ്യാസരംഗത്ത് ഗുണപരമായി ഒന്നും ചെയ്യാൻ സർക്കാറിന് സാധിച്ചില്ലെന്ന് സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ദീൻ അഭിപ്രായപ്പെട്ടു. അധ്യാപക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയില്ലാത്തതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.