ഇനിയില്ല, കേരളത്തിൽ ആളില്ലാ ലെവൽക്രോസുകൾ

പാലക്കാട്: കേരളത്തിൽ ഇനി ആളില്ലാ ലെവൽക്രോസുകൾ ഇല്ല. സംസ്ഥാനത്തെ അവസാനത്തെ ആളില്ലാ ലെവൽ ക്രോസായിരുന്ന പാലക്കാട് ഡിവിഷ​െൻറ ഭാഗമായ പാലക്കാട്-പൊള്ളാച്ചി പാതയിലെ കിണാവല്ലൂരിൽ ജീവനക്കാരനെ ഞായറാഴ്ച നിയമിച്ചു. ആളില്ലാ ലെവൽക്രോസുകൾ പൂർണമായി ഇല്ലാതാകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. രാജ്യത്തെ മൊത്തം ആളില്ലാ ലെവൽക്രോസുകൾ ഇല്ലാതാക്കുന്ന റെയിൽവേയുടെ നടപടിയിൽ നിർണായക ചുവടുവെപ്പാണ് കേരളത്തിലേതെന്ന് റെയിൽവേ അറിയിച്ചു. 2018 സെപ്റ്റംബറോടെ രാജ്യത്തെ മുഴുവൻ ആളില്ലാ ലെവൽക്രോസുകളിലും ജീവനക്കാരെ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആളില്ലാ ലെവൽക്രോസുകൾക്ക് സമാന്തരമായി ഇരുവശവും റെയിൽവേ ഭൂമിയിൽ റോഡ് നിർമിച്ച് ഏറ്റവും അടുത്ത് ജീവനക്കാരുള്ള ലെവൽ ക്രോസുകളിലേക്ക് വാഹനം തിരിച്ചുവിട്ടും ജീവനക്കാരെ നിയമിച്ചും അടിപ്പാത നിർമിച്ചുമാണ് ആളില്ലാ ലെവൽ ക്രോസുകൾ ഇല്ലാതാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.