പൊതുവിദ്യാലയ സംരക്ഷണത്തിന് നാടൊരുമിക്കണം -മന്ത്രി ജലീൽ

പുറത്തൂർ: എയ്ഡഡ്, ഗവൺമ​െൻറ് വിവേചനമില്ലാതെ പൊതു വിദ്യാലയങ്ങളുടെ വികസനത്തിന് ജനങ്ങൾ ഒരുമിക്കണമെന്ന് മന്ത്രി കെ.ടി. ജലീൽ. പൊതു വിദ്യാലയങ്ങളുടെ സംരക്ഷണം നാടി​െൻറ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതുപ്പള്ളി ശാസ്താ എ.എൽ.പി സ്കൂളിൽ 86ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിരമിക്കുന്ന അധ്യാപിക എ. ലളിതക്ക് മന്ത്രി ഉപഹാരം സമർപ്പിച്ചു. എൽ.എസ്.എസ് പ്രതിഭകൾക്കും വിവിധ മത്സര പരീക്ഷ ജേതാക്കൾക്കും സമ്മാനം നൽകി. വേനൽപച്ച ക്യാമ്പി​െൻറ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഹലോ സ്കൂൾ പദ്ധതിയുടെയും തിരൂർ ജെ.സി.ഐയുടെ വിദ്യാല വികസന പരിപാടിയുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. ഹഫ്സത്ത് അധ്യക്ഷയായി. തിരൂർ ജെ.സി.ഐ പ്രസിഡൻറ് വി.വി. സത്യാനന്ദൻ, ബ്ലോക്ക് അംഗം ടി.പി. അശോകൻ, പഞ്ചായത്ത് അംഗങ്ങളായ കെ. റസിയ, കെ.വി. ഷെരീഫ്, സി.എം. പുരുഷോത്തമൻ, സി.എം. വിശ്വനാഥൻ, പി.ടി.എ പ്രസിഡൻറ് കെ. ലൈല, പ്രധാനാധ്യാപിക പി. നൈഷ, പി. മുഹമ്മദ് കുട്ടി, പി. സുബ്രഹ്മണ്യൻ, കെ.വി. ഇബ്രാഹിം കുട്ടി, വി.വി. അൻസാരി, എ. അപ്പു നായർ, നൗഷാദ് ചമ്രവട്ടം, ഫെബിൻ ഷെരീഫ്, എ. ലളിത, ആർ.കെ. ശ്യാമള എന്നിവർ സംസാരിച്ചു. വളാഞ്ചേരി: മൂച്ചിക്കൽ ജി.എം.എൽ.പി സ്കൂൾ 90ാം വാർഷികം കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ചു. സാഹിത്യ കാരൻ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ സി. അബ്ദുനാസർ, ബി.പി.ഒ പി.എ. ഗോപാലകൃഷ്ണൻ, കെ.എം. ഫിറോസ് ബാബു, എം.കെ. മുഹമ്മദ്‌, ഹബീബ് റഹ്മാൻ, പ്രഫ. പി.പി. സാജിത്, ടി.എച്ച്. അർഷദ്, പി. ഷാക്കിർ, എം. ജലാലുദ്ദീൻ, മുഹമ്മദ് എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥികളെയും അധ്യപകരെയും ആദരിച്ചു. വിവിധ കലാപരിപാടികൾ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.