പാലക്കാട് കനത്ത മഴ

പാലക്കാട്: പാലക്കാട് വേനൽ മഴ കനത്തുപെയ്തു. പാനഗരത്തിലും കിഴക്കൻ പ്രദേശങ്ങളിലുമാണ് കനത്ത മഴ മണിക്കൂറുകളോളം നീണ്ടത്. ഇടി മിന്നലും കാറ്റുമുണ്ടായി. വൈകീട്ട് അഞ്ചോടെ തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം പെയ്തു. പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. പാലക്കാട് ജില്ല ആശുപത്രി വളപ്പിലെ കൂറ്റൻമരം വീണ് കോർട്ട് റോഡിൽ ഗതാഗതം മുടങ്ങി. നഗരത്തിലെ ഏറ്റവും ജനത്തിരക്കേറിയ ഭാഗങ്ങളിലൊന്നാണിത്. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, വാളയാർ, ആലത്തൂർ ഭാഗങ്ങളിൽ കനത്ത മഴയും ഷൊർണൂർ, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട് ഭാഗങ്ങളിൽ ശരാശരി മഴയും ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.