സ്കൂൾ വാർഷികവും മികവുത്സവവും

മേലാറ്റൂർ: വേങ്ങൂർ വളയപ്പുറം ജി.എൽ.പി സ്കൂളി​െൻറ 34ാമത് വാർഷികവും മികവുത്സവവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. 2017-18 അധ്യയനവർഷത്തെ ഓരോ ക്ലാസിലേയും മികച്ച വിദ്യാർഥികൾക്കും എജു ക്യാമ്പ് ടാലൻറ് എക്സാം വിജയികളായ പ്രീ പ്രൈമറി വിദ്യാർഥികൾക്കും ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. എസ്.എം.സി ചെയർമാൻ കെ. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപിക വി.പി. ലളിത വാർഷിക റിപ്പോർട്ട് വായിച്ചു. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ പുസ്തകങ്ങളുടെ വിതരണവും സ്കൂൾ മാഗസിൻ 'കിളിമൊഴി'യുടെ പ്രകാശനവും നടന്നു. അക്കാദമിക് മാസ്റ്റർ പ്ലാനി​െൻറ ഗ്രാമപഞ്ചായത്തിനുള്ള കോപ്പി പി.ടി.എ പ്രസിഡൻറ് കെ. സുന്ദരൻ വൈസ് പ്രസിഡൻറിന് കൈമാറി. എം.ടി. ഇസ്മായിൽ, എ. ഫൈസൽ, വി.പി. മുഹമ്മദ്, ഖൈറുന്നിസ, കെ. ഷീജ, സി. ബുഷ്റ, കെ. ലൈല, പി. ഫൈസൽ, പി. മുഹമ്മദ് ബഷീർ, രജിത, ശ്രുതി, മുഹമ്മദ് അനസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി. അബ്ദുൽ ഖാദർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എൻ. സനിൽകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.